കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സംഭവത്തില്‍ മധുരഹണിക്ക്‌ ഖേദം!

  • By Shabnam Aarif
Google Oneindia Malayalam News

Mystry Woman
ദില്ലി: ലണ്ടന്‍ ഒളിംപിക്‌സിന്റെ ഉദ്‌ഘാടനത്തോടനുബന്ധിച്ച്‌ നടന്ന മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തോടൊപ്പം നടന്ന 'അജ്ഞാത സുന്ദരി' മധുര ഹണി അവസാനം തന്റെ ചെയ്‌ത്തില്‍ ഖേദം പ്രകടിപ്പിച്ചു.

ഇന്ത്യന്‍ സംഘത്തോടൊപ്പം ഒളിംപിക്‌സ്‌ മാര്‍ച്ച്‌ പാസ്റ്റില്‍ നടന്നതില്‍ ഖേദം പ്രകടിപ്പിച്ച യുവതി ഇന്ത്യന്‍ ജനതയുടെ വികാരത്തെ മുറിപ്പെടുത്തിയതില്‍ ക്ഷമ ചോദിക്കുന്നതായും പറഞ്ഞു.

ഒളിംപിക്‌സ്‌ ഉദ്‌ഘാടന ചടങ്ങിന്റെ വളണ്ടിയറായി പ്രവേശനം ലഭിച്ചിരുന്ന യുവതി ഇന്ത്യന്‍ സംഘത്തെ ഗ്രൗണ്ട്‌ വരെ പിന്തുടരേണ്ടിയിരുന്നു. എന്നാല്‍ അവിടെ നിന്നും തിരിച്ചു പോകുന്നതിനു പകരം, ഇന്ത്യന്‍ സംഘത്തിന്റെ എതിര്‍പ്പ്‌ വകവെക്കാതെ യുവതി മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുക്കുകയായിരുന്നു.

സംഭവം ഇന്ത്യയ്‌ക്കു അപമാനമുണ്ടാക്കുകയും, സംഭവത്തില്‍ ഇന്ത്യ ഒളിംപിക്‌സ്‌ സംഘാടകരോട്‌ വിശദീകരണം തേടുകയും ചെയ്‌തിരുന്നു. സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച്‌ സംഘാടക കമ്മറ്റി ഇന്ത്യക്ക്‌ കത്തയക്കുകയും, യുവതിയുടെ അക്രഡിറ്റേഷന്‍ റദ്ദ്‌ ചെയ്യുകയും ചെയ്‌തിരുന്നു.

മാര്‍ച്ച്‌ പാസ്റ്റില്‍ ഇന്ത്യന്‍ സംഘത്തിനൊപ്പം മുന്‍നിരയില്‍ തന്നെയാണ്‌ ഈ യുവതി നടന്നിരുന്നത്‌. ഇന്ത്യന്‍ സംഘത്തില്‍ എല്ലാവരും മഞ്ഞ നിറത്തിലുള്ള വസ്‌ത്രമണിഞ്ഞ്‌ എത്തിയപ്പോള്‍ കടും ചുവപ്പും നീലയും വസ്‌ത്രം അണിഞ്ഞ്‌ പങ്കെടുത്ത യുവതി ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

ഇന്ത്യന്‍ പതാകയേന്തി സംഘത്തെ നയിച്ചിരുന്ന ഗുസ്‌തി താരം സുശീല്‍ കുമാറിന്റെ തൊട്ടടുത്തായാണ്‌ യുവതി മാര്‍ച്ച്‌ പാസ്റ്റില്‍ നടന്നിരുന്നത്‌. മാര്‍ച്ച്‌ പാസ്റ്റില്‍ പങ്കെടുത്ത ചിത്രം തന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ടില്‍ പോസ്‌റ്റ്‌ ചെയ്‌തിരുന്ന മധുര ഹണി സംഭവം വിവാദമായതിനെ തുടര്‍ന്ന്‌ തന്റെ ഫെയ്‌സ്‌ബുക്ക്‌ അക്കൗണ്ട്‌ തന്നെ താല്‍ക്കാലികമായി പ്രവര്‍ത്തന രഹിതമാക്കിയിരിക്കുകയാണ്‌.

English summary
The mysterious woman Madhura Honey who illegally participated in the Olympics march past along with Indian team at last expressed her regression in the unfortunate event.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X