ഫേസ്ബുക്കും ട്വിറ്ററും കാലഘട്ടത്തിന്റെ വെല്ലുവിളി
തിരുവനന്തപുരം: സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പോലീസിംഗ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.
സൈബര്‍സുരക്ഷ സര്‍ക്കാരിന്റെ മാത്രം ചുമതലയായി കാണരുത് . എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. സൈബര്‍ സുരക്ഷയ്ക്കുള്ള തന്ത്രങ്ങള്‍ മെനയാനും നടപടികളെടുക്കാനും സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. മറ്റുള്ളവരുടെ സോഷ്യല്‍നെറ്റ്വര്‍ക്കിംഗ് സൈറ്റുകളില്‍ അനധികൃതമായി കടന്നുകയറുന്നതു വ്യാപകമാണ്.
ഐടി ആക്ട് അനുസരിച്ചു 799 പേര് അറസ്റ്റിലായപ്പോള്‍ ടെക്നോളജിയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരി ച്ച് 294പേര് പിടിയിലായിട്ടുണ്ട്. ടെക്നോളജി ദുരുപയോഗം ചെയ്തു സ്ത്രീകള്‍ക്കെതിരേ പ്രശ്നമുണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.
ആധുനിക ടെക്നോളജി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പോലീസിനെ ആധുനികവത്കരിക്കും. ഓരോ സര്‍ക്കാര്‍ വകുപ്പും കമ്പനികളും സൈബര്‍ നുഴഞ്ഞു കയറ്റക്കാരില്‍ നിന്നു മോചനം നേടുന്നതിനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകള്‍ നിയന്ത്രണത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ യുവാക്കളെ വഴിതെറ്റിക്കാനുളള സാദ്ധ്യതയും തളളിക്കളയാനാവില്ല. ഒരുഭാഗത്ത് ഭാവാത്മകയ്ക്കും മറുഭാഗത്ത് നശീകരണത്തിനും കഴിയുന്ന ഇരുതലമൂര്‍ച്ചയുളള ആയുധമാണ് വിവരസാങ്കേതിക വിദ്യയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ കോര്‍പ്പറേറ്റുകളും നിയമ,ബാങ്കിംഗ് ,വിദ്യാഭ്യാസ , വിവര സാങ്കേതിക മേഖലയിലുളളവരുടെ കൂട്ടായ്ക വേണമെന്നും മന്ത്രി പറഞ്ഞു
മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ശശിതരൂര്‍ എംപി, ഐക്യരാഷ്ട്രസഭയുടെ സൈബര്‍ സുരക്ഷാ മുഖ്യ ഉപദേഷ്ടാവ് ഡോ. ഫെഡറിക് വാമല, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന് പീറ്റര്‍, ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി എ. ഹേമചന്ദ്രന് എന്നിവര്‍ പ്രസംഗിച്ചു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications