• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഫേസ്ബുക്കും ട്വിറ്ററും കാലഘട്ടത്തിന്റെ വെല്ലുവിളി

  • By Ajith Babu

തിരുവനന്തപുരം: സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകള്‍ കാലഘട്ടത്തിന്റെ വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. രാജ്യാന്തര സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് പോലീസിംഗ് കോണ്‍ഫറന്‍സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി.

സൈബര്‍സുരക്ഷ സര്‍ക്കാരിന്റെ മാത്രം ചുമതലയായി കാണരുത് . എല്ലാ പൗരന്മാരുടെയും ഉത്തരവാദിത്തമാണ്. സൈബര്‍ സുരക്ഷയ്ക്കുള്ള തന്ത്രങ്ങള്‍ മെനയാനും നടപടികളെടുക്കാനും സ്വകാര്യപൊതുമേഖലാ സ്ഥാപനങ്ങള്‍ ഒരുമിച്ചു പ്രവര്‍ത്തിക്കണം. മറ്റുള്ളവരുടെ സോഷ്യല്‍നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളില്‍ അനധികൃതമായി കടന്നുകയറുന്നതു വ്യാപകമാണ്.

ഐടി ആക്ട് അനുസരിച്ചു 799 പേര്‍ അറസ്റ്റിലായപ്പോള്‍ ടെക്‌നോളജിയുടെ ദുരുപയോഗവുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ ശിക്ഷാനിയമം അനുസരി ച്ച് 294പേര്‍ പിടിയിലായിട്ടുണ്ട്. ടെക്‌നോളജി ദുരുപയോഗം ചെയ്തു സ്ത്രീകള്‍ക്കെതിരേ പ്രശ്‌നമുണ്ടാക്കുന്നവര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. ഇതിനായി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കും.

ആധുനിക ടെക്‌നോളജി ഉപയോഗിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി പോലീസിനെ ആധുനികവത്കരിക്കും. ഓരോ സര്‍ക്കാര്‍ വകുപ്പും കമ്പനികളും സൈബര്‍ നുഴഞ്ഞു കയറ്റക്കാരില്‍ നിന്നു മോചനം നേടുന്നതിനുള്ള ശ്രമം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകള്‍ നിയന്ത്രണത്തോടെ ഉപയോഗിച്ചില്ലെങ്കില്‍ യുവാക്കളെ വഴിതെറ്റിക്കാനുളള സാദ്ധ്യതയും തളളിക്കളയാനാവില്ല. ഒരുഭാഗത്ത് ഭാവാത്മകയ്ക്കും മറുഭാഗത്ത് നശീകരണത്തിനും കഴിയുന്ന ഇരുതലമൂര്‍ച്ചയുളള ആയുധമാണ് വിവരസാങ്കേതിക വിദ്യയെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സൈബര്‍ കുറ്റകൃത്യങ്ങള്‍ നേരിടാന്‍ കോര്‍പ്പറേറ്റുകളും നിയമ,ബാങ്കിംഗ് ,വിദ്യാഭ്യാസ , വിവര സാങ്കേതിക മേഖലയിലുളളവരുടെ കൂട്ടായ്ക വേണമെന്നും മന്ത്രി പറഞ്ഞു

മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി, ശശിതരൂര്‍ എംപി, ഐക്യരാഷ്ട്രസഭയുടെ സൈബര്‍ സുരക്ഷാ മുഖ്യ ഉപദേഷ്ടാവ് ഡോ. ഫെഡറിക് വാമല, ആഭ്യന്തര പ്രിന്‍സിപ്പല്‍ സെക്രട്ടറി സാജന്‍ പീറ്റര്‍, ഡിജിപി ജേക്കബ് പുന്നൂസ്, എഡിജിപി എ. ഹേമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

English summary
Kerala Chief Minister Oommen Chandy Friday said social networking sites have become a major problem in the country and if not used with control, could have 'disastrous' results on the younger generation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more