സമാധാന യോഗം സിപിഎം ബഹിഷ്‌കരിക്കും

പൊലീസ് നടപടി ഏകപക്ഷീയമാണെന്ന് ആരോപിച്ചാണ് സിപിഎം യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. പി. ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്നാണ് ജില്ലയില്‍ സംഘര്‍ഷാവസ്ഥ ഉടലെടുത്തത്.ശനിയാഴ്ച വൈകിട്ട് നാലു മണിക്കാണ് ജില്ലാ കലക്ടര്‍ ഡോ. രത്തന്‍ കേല്‍ക്കര്‍ സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചു ചേര്‍ത്തിട്ടുള്ളത്.
തളിപ്പറമ്പ് സഹകരണ ആശുപത്രി ഉള്‍പ്പടെ സിപിഎം നിയന്ത്രണത്തിലുള്ള ഒട്ടേറെ സ്ഥാപനങ്ങള്‍ ആക്രമിക്കപ്പെട്ടിട്ടുണ്ട്. കോണ്‍, ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ അക്രമങ്ങള്‍ പൊലീസ് കണ്ടില്ലെന്ന് നടിക്കുകയാണ്. കണ്ണൂര്‍ ഏരിയാ സെക്രട്ടറി എന്‍. ചന്ദ്രന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ പൊലീസിന്റെ മൃഗീയ മര്‍ദ്ദനങ്ങള്‍ക്ക് വിധേയരായി.
എന്നിട്ടും പൊലീസ് ഏകപക്ഷീയമായി സി.പി. എം പ്രവര്‍ത്തകരെ തിരഞ്ഞ് പിടിച്ച് അറസ്റ്റ് ചെയ്യുകയാണ്. കോണ്‍ഗ്രസിന്റെയും ലീഗിന്റെയും സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങി വധശ്രമക്കേസ് ഉള്‍പ്പടെ കുറ്റം ചുമത്തിയാണ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുന്നത്. വനിതാ പൊലീസ് ഇല്ലാതെയാണ് സ്ത്രീകള്‍ മാത്രമുള്ള വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നതെന്നും സിപിഎം ആരോപിക്കുന്നു.
പൊലീസ് തുടരുന്ന ഏകപക്ഷീയമായ നടപടികളില്‍ പ്രതിഷേധിക്കാന്‍ ജില്ലയില്‍ ധര്‍ണയും പൊതുയോഗങ്ങളും സംഘടിപ്പിക്കാനും ജില്ലാ കമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്.
കണ്ണൂരിലെ പ്രബല രാഷ്ട്രീസംഘടനയായ സിപിഎം വിട്ടു നില്‍ക്കുന്ന സാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം ചടങ്ങായി മാറുമെന്നാണ് കരതുപ്പെടുന്നത്. അതേസമയം ജില്ലയില്‍ സമാധാനം പുന:സ്ഥാപിക്കാനുളള എല്ലാ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കുമെന്ന് കോണ്‍ഗ്രസ്, ലീഗ്, ബി.ജെ.പി കക്ഷികള്‍ ജില്ലാ ഭരണകൂടത്തെ അറിയിച്ചിട്ടുണ്ട്.












Click it and Unblock the Notifications