Get Updates
Get notified of breaking news, exclusive insights, and must-see stories!

പറഞ്ഞത് പാര്‍ട്ടിയുടെ നയം: പിസി ജോര്‍ജ്

PC George
കോട്ടയം: ടിഎന്‍ പ്രതാപനെതിരെ പരിഹാസവും വിമര്‍ശനവുമായി വീണ്ടും പിസി ജോര്‍ജ് രംഗത്തെത്തി. ചിലര്‍ പറയുന്ന ഊളത്തരത്തിന് മറുപടി പറയാന്‍ തന്നെ കിട്ടില്ല. പട്ടിണി കിടന്നവന് ഇടയ്ക്ക് ഭക്ഷണം കിട്ടിയപ്പോഴുണ്ടായ വിപ്ലവമാണ് ഈ പറയുന്നവരുടേത്. സുഖലോലുപനായി ജീവിച്ചവനാണ് ഞാന്‍. അങ്ങനെയുള്ള താന്‍ ഭൂമി കയ്യേറിയെന്ന് തെളിയിച്ചാല്‍ രാഷ്ട്രീയപ്രവര്‍ത്തനം അവസാനിപ്പിക്കാമെന്നും പിസി ജോര്‍ജ് പറഞ്ഞു.

ടിഎന്‍ പ്രതാപന്‍ എംഎല്‍എയുടെ തുറന്ന കത്തിന് ജോര്‍ജ് മറുപടി നല്‍കി. ഇത്രയും നാളത്തെ പൊതുജീവിതത്തിനിടയില്‍ ഇതുവരെ ഒരു സമുദായത്തെയും ആക്ഷേപിച്ച് സംസാരിച്ചിട്ടില്ല. കര്‍ഷകരുടെ കാര്യങ്ങള്‍ സംസാരിക്കാന്‍ എനിക്ക് അവകാശമുണ്ട്. ഞാനൊരു കര്‍ഷക പുത്രനാണെന്നാണ് നെല്ലിയാമ്പതിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. എന്നാല്‍ അതിനെ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കാനുള്ള മാഫിയാ മേലാളന്മാരുടെയും കര്‍ഷകശത്രുക്കളുടെയും ശ്രമങ്ങള്‍ പൊതുസമൂഹത്തിനു മുന്നില്‍ വിലപ്പോകില്ല.

നീണ്ടകരയില്‍ 25 വര്‍ഷമായി നരകയാതന അനുഭവിക്കുന്ന 6000ത്തോളം മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ പ്രതാപന്‍ ശ്രദ്ധിക്കാത്തത് എന്തുകൊണ്ടാണെന്നും ജോര്‍ജ് ചോദിച്ചു. പ്രതാപന്‍ സ്വന്തം സമുദായത്തിന് വേണ്ടി മാത്രം പ്രവര്‍ത്തിക്കണമെന്ന് താന്‍ ആരോടും പറഞ്ഞില്ല. കര്‍ഷകര്‍ക്കുവേണ്ടി നിലകൊള്ളുന്ന കേരള കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയബാധ്യത ഏറ്റെടുത്താണ് ചെറുനെല്ലി എസ്‌റ്റേറ്റ് പ്രശ്‌നം യുഡിഎഫില്‍ ഉന്നയിച്ചത്. കേരള കോണ്‍ഗ്രസുകാരന് മറ്റൊരു നിലപാട് എടുക്കാന്‍ കഴിയില്ലെന്നും ജോര്‍ജ് പറഞ്ഞു.

മതികെട്ടാന്‍മല സമ്പന്നര്‍ കൈയേറിയപ്പോഴും മലബാര്‍ സിമന്റ്‌സ് കൊള്ളയടിച്ചപ്പോഴും കരിമണല്‍ കുംഭകോണം നടത്തിയപ്പോഴുമെല്ലാം താന്‍ ശക്തമായി രംഗത്തു വന്നിരുന്നു. ഇതേ നിലപാടാണ് ചെറുനെല്ലി എസ്റ്റേറ്റില്‍ കര്‍ഷകരെ വനം വകുപ്പ് ദ്രോഹിക്കുന്നതിനെതിരേയും താന്‍ സ്വീകരിച്ചിട്ടുള്ളതെന്നും ജോര്‍ജ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+