പി ജയരാജന് ജാമ്യമില്ല

രാഷ്ട്രീയസമ്മര്‍ദത്തിന്റെ പേരിലാണ് ജയരാജനെ പ്രതിയാക്കിയത് എന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ബിപി ശശീന്ദ്രന്റെ വാദം കോടതി തള്ളി. ലീഗിന്റെ സമ്മര്‍ദ്ദമാണ് ജയരാജന്റെ അറസ്റ്റിന് വഴിയൊരുക്കിയത്. ഷുക്കൂര്‍ കൊല്ലപ്പെട്ടതിന് ശേഷം പള്ളികള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായി പണപ്പിരിവ് നടത്തുന്നതിനെ കുറിച്ച് ജയരാജന്‍ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കിയിരുന്നു. ഇത് ശത്രുതയ്ക്ക് കാരണമായി. കോണ്‍ഗ്രസിന്റെ നേതാവായ കെ സുധാകരന്റെ മാഫിയാ പ്രവര്‍ത്തനത്തെ കുറിച്ചും ജയരാജന്‍ പരാമര്‍ശിച്ചിരുന്നു. ഇത്് മൂലം കോണ്‍ഗ്രസിനും ജയരാജനോട് വൈരാഗ്യം ഉണ്ടായെന്നും അഭിഭാഷകന്‍ വാദിച്ചു.
ജയരാജന്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കാനും സാക്ഷികളെ ഭീഷണിപ്പെടുത്താനും സാധ്യതയുണ്ടെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ സികെ ശ്രീധരന്റെ വാദം കോടതി അംഗീകരിച്ചു. ജയരാജന്റെ അറസ്റ്റിന് ശേഷം കണ്ണൂരില്‍ മാത്രം 157 അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൊലീസിന് നേരേയും ആക്രമണമുണ്ടായി. ഇക്കാര്യം കോടതി പരിഗണിക്കണമെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയോട് അഭ്യര്‍ഥിച്ചു.
ക്രിമിനല്‍ ഗൂഢാലോചന, കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിയ്ക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ജയരാജനെ അറസ്റ്റ് ചെയ്തത്. ജാമ്യം കിട്ടാത്ത വകുപ്പുകളാണ് ജയരാജന് മേല്‍ ചുമത്തിയത്. കേസിലെ മുപ്പത്തിയെട്ടാം പ്രതിയാണ് ജയരാജന്‍.
ജയരാജന്റെ അറസ്റ്റിനെ തുടര്‍ന്ന് സിപിഎം ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ പരക്കേ അക്രമമുണ്ടായിരുന്നു. ഹര്‍ത്താലിനിടെ കാസര്‍കോട് ഡിവൈഎഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് മനോജ് കൊല്ലപ്പെട്ടിരുന്നു.












Click it and Unblock the Notifications