ജോര്‍ജ് എച്ച് 1എന്‍ 1 വൈറസ്: കെഎസ്‌യു

ടിഎന്‍ പ്രതാപന്‍ എംഎല്‍എയെ ജാതി പറഞ്ഞ് വിമര്‍ശിച്ച ചീഫ് വിപ്പ് പിസി ജോര്‍ജ്ജിനെതിരെ യുഡിഎഫ് കണ്‍വീനര്‍ പിപി തങ്കച്ചനും രംഗത്തെത്തി. മുന്നണിയില്‍ ജോര്‍ജ് അധികസ്വാതന്ത്ര്യം എടുക്കുന്നുവെന്ന് മുന്‍പും തോന്നിയിട്ടുണ്ട്. മാധ്യമങ്ങളോട് സംസാരിക്കുമ്പോള്‍ മിതത്വം പാലിക്കണമെന്ന് ജോര്‍ജിനോട് പറഞ്ഞിരുന്നതാണ്.
മുന്നണി മര്യാദ പാലിക്കാന്‍ ജോര്‍ജും ബാധ്യസ്ഥനാണ്. എന്നാല്‍ ഇത് ലംഘിക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് ജോര്‍ജിന്റെ ഭാഗത്തു നിന്നുണ്ടായിട്ടുള്ളത്. ഇതെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ കക്ഷിനേതാക്കളുടെ യോഗം വിളിക്കും. ജാതി പറഞ്ഞ് ആക്ഷേപിച്ചതിലുള്ള പ്രതികരണമാണ് ടിഎന്‍ പ്രതാപന്‍ പങ്കുവച്ചതെന്നും തങ്കച്ചന്‍ പറഞ്ഞു.
നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇടപെടേണ്ടെന്ന തരത്തിലുള്ള ജോര്‍ജിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ധീവര സമുദായാംഗമായ ടി എന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നും ജോര്‍ജ്ജ് പറഞ്ഞിരുന്നു.












Click it and Unblock the Notifications