പിസി ജോര്‍ജ് സെല്‍ഫ് ഗോളടി നിര്‍ത്തണം: മുരളി

നെല്ലിയാമ്പതി എസ്‌റ്റേറ്റ് വിവാദത്തില്‍ ടിഎന്‍ പ്രതാപന്‍ എംഎല്‍എ ഇടപെടേണ്ടെന്ന തരത്തിലുള്ള ജോര്‍ജിന്റെ പരാമര്‍ശമാണ് വിവാദത്തിനിടയാക്കിയത്. ധീവര സമുദായാംഗമായ ടി എന്‍ പ്രതാപന്‍ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നപരിഹാരത്തിന് മുന്‍ഗണന നല്‍കിയാല്‍ മതി. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തങ്ങളെപ്പോലുള്ളവരുണ്ടെന്നും ജോര്‍ജ്ജ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഇതിനെതിരെ എംഎല്‍എമാരായ ഹൈബി ഈഡനും വിഡി സതീശനും രംഗത്തെത്തിയിരുന്നു. ആര്‍ക്കും കൊട്ടാവുന്ന വഴിയില്‍ വച്ചിരിക്കുന്ന ചെണ്ടയല്ല കോണ്‍ഗ്രസ് എംഎല്‍എമാരെന്ന് വിഡി സതീശന്‍ പറഞ്ഞു. ജോര്‍ജിനെ കയറൂരി വിട്ട് മാന്യന്മാെര ആക്ഷേപിക്കരുത്. ആക്ഷേപത്തില്‍ നിന്ന് തങ്ങളെ സംരക്ഷിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കും കെപിസിസി പ്രസിഡന്റിനുമാണ്. എന്നാല്‍ അവര്‍ക്ക് അതിന് കഴിയുന്നില്ലെങ്കില്‍ യുഡിഎഫ് രാഷ്ട്രീയത്തെ തന്നെ അത് ഗുരുതരമായി ബാധിക്കുമെന്നും ഇവര്‍ മുന്നറിയിപ്പ് നല്‍കി.
ജോര്‍ജിന്റെ പരാമര്‍ശം തെറ്റായിപ്പോയെന്ന് കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരിയും ശാസ്ത്ര സാഹിത്യകാരന്‍ ആര്‍ വി ജി മേനോനും അഭിപ്രായപ്പെട്ടു. അധികാരക്കസേരയിലിരുന്ന് എന്തും പറയാമെന്ന് പിസി ജോര്‍ജ് കരുതരുത്. ജോര്‍ജിന്റെ വാക്കുകള്‍ മൂര്‍ച്ചയേറിയതും അസ്വാസ്ഥ്യമുണ്ടാക്കുന്നതുമാണെന്നും സുഗതകുമാരി പറഞ്ഞു.












Click it and Unblock the Notifications