ചൈന റംസാന്‍ വ്രതം നിരോധിച്ചു

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നേരിട്ടും ഗവണ്‍മെന്റ് വെബ്‌സൈറ്റുകളിലൂടെയും നോമ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ള മുസ്ലീം ജീവനക്കാരോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ഭക്ഷണം ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
നേതാക്കള്‍ ഈ മേഖലയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഭക്ഷണം സമ്മാനമായി വിതരണം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളോടും മുന്‍ സര്‍ക്കാര്‍ ജീവനക്കാരോടും റംസാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് വിലക്കിയിട്ടുണ്ട്.
സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ശരിയായ ഭക്ഷണം, ശരിയായ ജോലി, ശരിയായ പഠനം എന്നതാണ് സര്‍ക്കാറിന്റെ നയം. അതേ സമയം റംസാന്‍ മാസത്തില്‍ നിര്‍ബന്ധപൂര്‍വം ആരേയും ഭക്ഷണം കഴിപ്പിക്കില്ലെന്ന് പ്രവിശ്യഭരണകൂടം വ്യക്തമാക്കി.












Click it and Unblock the Notifications