കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചൈന റംസാന്‍ വ്രതം നിരോധിച്ചു

Google Oneindia Malayalam News

China Muslims
ബെയ്ജിങ്: വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിന്‍ജിയാങിലെ മുസ്ലീങ്ങള്‍ റംസാന്‍ വ്രതമെടുക്കുന്നത് വിലക്കികൊണ്ട് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിറക്കി. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ നേരിട്ടും ഗവണ്‍മെന്റ് വെബ്‌സൈറ്റുകളിലൂടെയും നോമ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. സര്‍ക്കാര്‍ സര്‍വീസിലുള്ള മുസ്ലീം ജീവനക്കാരോടും അധ്യാപകരോടും വിദ്യാര്‍ത്ഥികളോടും ഭക്ഷണം ഉപേക്ഷിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.

നേതാക്കള്‍ ഈ മേഖലയില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ ഭക്ഷണം സമ്മാനമായി വിതരണം ചെയ്യാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളോടും മുന്‍ സര്‍ക്കാര്‍ ജീവനക്കാരോടും റംസാന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ചടങ്ങുകളില്‍ പങ്കെടുക്കരുതെന്ന് വിലക്കിയിട്ടുണ്ട്.

സംഭവം വിവാദമായതോടെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വിശദീകരണം നല്‍കിയിട്ടുണ്ട്. ശരിയായ ഭക്ഷണം, ശരിയായ ജോലി, ശരിയായ പഠനം എന്നതാണ് സര്‍ക്കാറിന്റെ നയം. അതേ സമയം റംസാന്‍ മാസത്തില്‍ നിര്‍ബന്ധപൂര്‍വം ആരേയും ഭക്ഷണം കഴിപ്പിക്കില്ലെന്ന് പ്രവിശ്യഭരണകൂടം വ്യക്തമാക്കി.

English summary
China has banned Muslims in the northwestern province of Xinjiang from fasting during the month of Ramadan. The government says the move is motivated by health concerns, but others say it is a campaign to secularize the Muslim minority that can spread violence.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X