Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്യൂരിയോസിറ്റി ചൊവ്വയില്‍; ക്യൂരിയോസിറ്റിയോടെ ലോകം

വാഷിങ്ടണ്‍: ചുവന്ന ഗ്രഹത്തെക്കുറിച്ചുള്ള മനുഷ്യരാശിയുടെ ആകാംക്ഷള്‍ക്ക് ഉത്തരം തേടി നാസയുടെ പര്യവേഷണ വാഹനം ക്യൂരിയോസിറ്റി ചൊവ്വയിലേക്ക്. 2011 നവംബര്‍ 26ന് വിക്ഷേപിച്ച ക്യൂറിയോസിറ്റി തിങ്കളാഴ്ച പുലര്‍ച്ചെ ഒന്നരയോടെ ചൊവ്വ ഗ്രഹത്തിന്റെ ഉപരിതലത്തിലെത്തുമെന്നാണ് നാസ ശാസ്ത്രജ്ഞര്‍ അറിയിച്ചിരിയ്ക്കുന്നത്. നാസയുടെ ഏഴാമത്തെ ചൊവ്വാ പര്യവേഷത്തിന് 250 കോടി ഡോളറാണ് ചെലവായി കണക്കാക്കിയിരിക്കുന്നത്.

New NASA rover nearing historical landing on Mars

നാസയുടെ ബൃഹത്തും ചെലവേറിയതുമായ ചൊവ്വ പര്യവേഷണ വാഹനം ചുവന്ന ഗ്രഹത്തിലെ ജീവന്റെ സാധ്യതകളെപ്പറ്റി ഉത്തരം നല്‍കുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. മണ്ണും പാറയുമെല്ലാം തുരന്നാവും ഈ വമ്പന്‍ പര്യവേഷവാഹനം ചൊവ്വയിലെ ജീവനെക്കുറിച്ച് പഠിയ്ക്കുക. രണ്ട് വര്‍ഷം നീളുന്ന ദൗത്യത്തില്‍ പ്ലൂട്ടോണിയമാണ് ക്യൂരിയോസിറ്റിയ്ക്ക് ഇന്ധന സെല്ലുകളായി പ്രവര്‍ത്തിയ്ക്കുക.

നാസയുടെ മറ്റ് ചൊവ്വ പര്യവേഷണങ്ങളിലൊന്നും പരീക്ഷിയ്ക്കാത്ത സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു വാഹനം ചൊവ്വയില്‍ ഇറങ്ങുന്നത്. ആകാശ ക്രെയ്ന്‍ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിക്കുന്നത്. എയര്‍ ബാഗുകളും ചെറു റോക്കറ്റുകളുമാണു വാഹനത്തെ ചൊവ്വയില്‍ ഇറങ്ങാന്‍ സഹായിക്കുക. നേരത്തെ ചൊവ്വയിലെത്തിയ റോവറുകളെല്ലാം ബലൂണുകളുടെ മാത്രം സഹായത്തോടെയാണ്‌ലാന്‍ഡിങ് നടത്തിയിരുന്നത്. എന്നാല്‍ ഏതാണ്ട് ഒരു ടണ്ണോളം ഭാരമുള്ള ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയ്ക്കാന്‍ ഈ സാങ്കേതികവിദ്യ മതിയാകില്ലെന്ന് തിരിച്ചറിഞ്ഞാണ് നാസ പുതിയ വഴി തേടിയത്.

ലാന്‍ഡിങിന് തൊട്ടുമുമ്പുള്ള ഏഴുമിനിറ്റുകളെ ഭീകരമെന്നാണ് ഗവേഷകര്‍ വിശേഷിപ്പിയ്ക്കുന്നത്. ഈ നിമിഷങ്ങളിലുണ്ടാവുന്ന ചെറിയ പാളിച്ചകള്‍ പോലും ദൗത്യത്തെ പരാജയത്തിലെത്തിയ്ക്കുമെന്ന് ഇവര്‍ പറയുന്നു. ക്യൂറിയോസിറ്റി സുരക്ഷിതമായി ചൊവ്വയില്‍ ഇറങ്ങിയാല്‍ത്തന്നെ 14 മിനിറ്റുകള്‍ക്ക് ശേഷമേ ഇതേക്കുറിച്ചുള്ള വിവരം നാസയിലെ ശാസ്ത്രജ്ഞന്‍മാര്‍ക്ക് ലഭ്യമാവൂ. വാഹനം വിജയകരമായി ഇറങ്ങിക്കഴിഞ്ഞാല്‍ ഇതിന് പുറത്തു ഘടിപ്പിച്ച വീഡിയോ ക്യാമറയിലെ ദൃശ്യങ്ങള്‍ ഭൂമിയിലേക്കയക്കും. അന്യഗ്രഹത്തിലെ ലാന്‍ഡിങിന്റെ നാടകീയരംഗങ്ങള്‍ കാണാന്‍ ഏറെ ക്യൂരിയോസിറ്റിയോടെയാണ് ശാസ്ത്രലോകം കാത്തിരിയ്ക്കുന്നത്.

1950കളിലാണു ലോകരാജ്യങ്ങള്‍ ചൊവ്വാ പര്യവേഷണത്തിനു തുടക്കം കുറിക്കുന്നത്. റഷ്യ, അമേരിക്ക, യൂറോപ്പ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ നാല്‍പ്പതോളം പരീക്ഷണങ്ങള്‍ നടത്തി. എന്നാല്‍ ഇരുപത്തിയാറും പരാജയം രുചിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+