ഉത്തരാഖണ്ഡില്‍ 40 പേരെ കാണ്മാനില്ല
ഡെറാഡൂണ്‍: കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 31 പേര്‍ മരിച്ച ഉത്തരാഖണ്ഡില്‍ കാണാതായ 40 പേര്‍ക്കുവേണ്ടി ഇപ്പോഴും തിരച്ചില്‍ തുടരുന്നു.

ഇപ്പോഴും തുടരുന്ന മഴയില്‍ വന്‍തോതില്‍ മണ്ണിടിഞ്ഞിട്ടുണ്ട്. കൂടുതല്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് സംസ്ഥാനം സൈന്യത്തിന്റെ സഹായം തേടിയിട്ടുണ്ട്.
ഉത്തരകാശി ജില്ലയില്‍ മേഘസ്‌ഫോടനമുണ്ടായതിനെ തുടര്‍ന്നാണ് കനത്ത മഴ പെയ്യാന്‍ തുടങ്ങിയത്. ഉത്തരകാശി ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലാണ്.
പേമാരിയെ തുടര്‍ന്ന് ഗംഗോത്രിയിലേക്കുള്ള തീര്‍ത്ഥാടകരുടെ യാത്ര റദ്ദാക്കിയിട്ടുണ്ട്. നൂറു കണക്കിനാളുകള്‍ ഗംഗോത്രി മേഖലയില്‍ കുടുങ്ങി കിടക്കുകയാണ്.
25 വര്‍ഷങ്ങള്‍ക്കു മുമ്പാണ് സംസ്ഥാനത്ത് ഇത്രയും ശക്തമായ മഴയുണ്ടായത്. അതീവ ജാഗ്രതനിര്‍ദ്ദേശം പ്രഖ്യാപിച്ച മുഖ്യമന്ത്രി വിജയ് ബഹുഗുണ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേരിട്ട് നിര്‍ദ്ദേശം നല്‍കുകയാണ്.












Click it and Unblock the Notifications