കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എയ്‌ഡഡ്‌ മേഖലയെ തകര്‍ക്കാന്‍ ശ്രമം:എന്‍എസ്‌എസ്‌

  • By Shabnam Aarif
Google Oneindia Malayalam News

തൃശൂര്‍: സര്‍ക്കാര്‍ എയ്‌ഡഡ്‌ മേഖലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നുവെന്ന്‌ എന്‍എഎസ്‌എസ്‌ ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എയ്‌ഡഡ്‌ സ്‌കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറ്റകരമായ നിലപാടാണ്‌ സ്വീകരിച്ചത്‌. എന്‍എസ്‌എസ്‌ അനര്‍ഹമായി ഒന്നും നേടിയിട്ടില്ല. ഇക്കാര്യത്തില്‍ ധവളപത്രം ഇറക്കേണ്ട കാര്യമില്ല. സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

തൃശൂര്‍ എന്‍എസ്‌എസ്‌ താലൂക്ക്‌ യൂണിയന്റെ സമ്മേളനത്തില്‍ വായിച്ച പ്രസ്‌താവനയിലാണ്‌ സുകുമാരന്‍ നായര്‍ ഇക്കാര്യങ്ങള്‍ പറയുന്നത്‌. അഞ്ചാം മന്ത്രി പ്രശ്‌നത്തില്‍ നടത്തിയ വകുപ്പ്‌ മാറ്റം ഭൂരിപക്ഷ സമുദായത്തിന്റെ കണ്ണില്‍ പൊടിയിടാനാണ്‌ എന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഒരു ജാതിയെയും മതത്തെയും പ്രീണിപ്പിക്കരുത്‌ എന്ന അഭിപ്രായമാണ്‌ എന്‍എസ്‌എസ്സിനും ഉള്ളത്‌ എന്ന്‌ സുകുമാരന്‍ നായര്‍ നേരത്തെ അഭിപ്രായപ്പെട്ടിരുന്നു. അതുപോലെ യുഡിഎഫ്‌ സര്‍ക്കാരിനെയല്ല അതിന്റെ നിലപാടുകളോടാണ്‌ എന്‍എസ്‌എസ്സിന്‌ എതിര്‍പ്പ്‌ എന്നും അദ്ദേഹം പറഞ്ഞിരുന്നു.

അഞ്ചാം മന്ത്രി പ്രശ്‌നം കെപിസിസിയാണ്‌ എന്‍എസ്‌എസ്‌ അല്ല കൊണ്ടു വന്നത്‌ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എയ്‌ഡഡ്‌ പ്രശ്‌നം പരിഹരിക്കാനുള്ള ബാധ്യത കെപിസിസിക്ക്‌ ഉണ്ട്‌ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.

English summary
NSS general secretary G Sukumaran Nair alleges that the government is trying to abolish the aided school system.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X