യമനില്‍ ചാവേറാക്രമണം, 30 മരണം
സന: വടക്കന്‍ യമന്‍ പ്രവിശ്യയായ അബ്യാനില്‍ അല്‍ക്വയ്ദ തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 30 പേര് കൊല്ലപ്പെട്ടു. ജാര് നഗരത്തില്‍ ഒരു ശവസംസ്കാരചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം.
അല്ക്വയ്ദക്കെതിരേയുള്ള നീക്കത്തില്‍ സൈന്യത്തിനു വേണ്ട സഹായം ചെയ്തു കൊടുത്ത ആളുടെ ശവസംസ്കാരചടങ്ങിനിടെയായിരുന്നു സ്ഫോടനം. പൊട്ടിത്തെറിയുണ്ടാകുന്നതിന് കുറച്ച് മുമ്പ് അഞ്ച് അല്‍ക്വയ്ദ പ്രവര്‍ത്തകരെ സുരക്ഷാസൈനികര്‍ വെടിവെച്ച് കൊന്നിരുന്നു. ആളില്ലാവിമാനം ഉപയോഗിച്ച് ഹദ്രമാഫില് നടത്തിയ ആക്രമണത്തിലായിരുന്നു ഇത്.
അല്‍ക്വയ്ദയുടെ നിയന്ത്രണത്തിലുളള ഭുപ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി സൈന്യം നല്ല മുന്നേറ്റമാണ് നടത്തുന്നത്. പ്രാദേശിക നിവാസികളുടെയും ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെയും സഹായത്തോടെ അബ്യാന് മേഖല ജൂണിലാണ് സൈന്യം കൈപ്പിടിയിലൊതുക്കിയത്.
രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ മുതലാക്കിയാണ് അല്‍ക്വയ്ദ ചില പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തത്. പ്രസിഡന്റ് അലി അബ്ദുള്ള സലെയെ അനുകൂലിക്കുന്നവരും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള തര്‍ക്കം സുരക്ഷാ സേനയിലേക്കും വ്യാപിച്ചിരുന്നു. സൈനികരും ഇരുവിഭാഗമായി തിരിഞ്ഞ് ഏറ്റു മുട്ടാന്‍ തുടങ്ങിയത് അല്ക്വയ്ദയ്ക്കാണ്.
യമന്‍ സേനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഗോത്രവര്ഗ്ഗവിഭാഗത്തില് പെട്ടവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരണസംഖ്യ 47ആയി ഉയര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.
-
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ഏപ്രില്‍ 1ന് രാത്രി 8 മണിക്ക് അത് സംഭവിക്കും; സുപ്രധാന പ്രഖ്യാപനവുമായി ഇറാന്, സ്തംഭിക്കും -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
റിപ്പോർട്ടർ ചാനൽ ഇപ്പോൾ പൂട്ടിപ്പോകും, പ്രശ്നം ഗുരുതരമാണ്, ആൻ്റോയുടെ പേരിൽ ലൈസൻസ് ഇല്ല'; അഖിൽ മാരാർ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു












Click it and Unblock the Notifications