കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യമനില്‍ ചാവേറാക്രമണം, 30 മരണം

Google Oneindia Malayalam News

സന: വടക്കന്‍ യമന്‍ പ്രവിശ്യയായ അബ്യാനില്‍ അല്‍ക്വയ്ദ തീവ്രവാദികള്‍ നടത്തിയ ചാവേറാക്രമണത്തില്‍ 30 പേര്‍ കൊല്ലപ്പെട്ടു. ജാര്‍ നഗരത്തില്‍ ഒരു ശവസംസ്‌കാരചടങ്ങ് നടക്കുന്നതിനിടെയായിരുന്നു ആക്രമണം.

അല്‍ക്വയ്ദക്കെതിരേയുള്ള നീക്കത്തില്‍ സൈന്യത്തിനു വേണ്ട സഹായം ചെയ്തു കൊടുത്ത ആളുടെ ശവസംസ്‌കാരചടങ്ങിനിടെയായിരുന്നു സ്‌ഫോടനം. പൊട്ടിത്തെറിയുണ്ടാകുന്നതിന് കുറച്ച് മുമ്പ് അഞ്ച് അല്‍ക്വയ്ദ പ്രവര്‍ത്തകരെ സുരക്ഷാസൈനികര്‍ വെടിവെച്ച് കൊന്നിരുന്നു. ആളില്ലാവിമാനം ഉപയോഗിച്ച് ഹദ്രമാഫില്‍ നടത്തിയ ആക്രമണത്തിലായിരുന്നു ഇത്.

അല്‍ക്വയ്ദയുടെ നിയന്ത്രണത്തിലുളള ഭുപ്രദേശങ്ങളില്‍ കഴിഞ്ഞ കുറച്ചു ദിവസമായി സൈന്യം നല്ല മുന്നേറ്റമാണ് നടത്തുന്നത്. പ്രാദേശിക നിവാസികളുടെയും ഗോത്രവര്‍ഗ്ഗ വിഭാഗങ്ങളുടെയും സഹായത്തോടെ അബ്യാന്‍ മേഖല ജൂണിലാണ് സൈന്യം കൈപ്പിടിയിലൊതുക്കിയത്.

രാജ്യത്ത് നിലനിന്നിരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ മുതലാക്കിയാണ് അല്‍ക്വയ്ദ ചില പ്രദേശങ്ങളുടെ നിയന്ത്രണം പിടിച്ചെടുത്തത്. പ്രസിഡന്റ് അലി അബ്ദുള്ള സലെയെ അനുകൂലിക്കുന്നവരും പ്രതിപക്ഷകക്ഷികളും തമ്മിലുള്ള തര്‍ക്കം സുരക്ഷാ സേനയിലേക്കും വ്യാപിച്ചിരുന്നു. സൈനികരും ഇരുവിഭാഗമായി തിരിഞ്ഞ് ഏറ്റു മുട്ടാന്‍ തുടങ്ങിയത് അല്‍ക്വയ്ദയ്ക്കാണ്.

യമന്‍ സേനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ഗോത്രവര്‍ഗ്ഗവിഭാഗത്തില്‍ പെട്ടവരാണ് മരിച്ചവരില്‍ ഭൂരിഭാഗവും. മരണസംഖ്യ 47ആയി ഉയര്‍ന്നതായി സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

English summary
A suspected suicide bomber has struck a village in the southern Yemeni province of Abyan, killing more than 30 people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X