ഹസാരെ സംഘം ഇല്ല;ഇനി പുതിയ പാര്‍ട്ടി

ജനങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയ ബദലിനായി പ്രവര്‍ത്തിക്കും എന്നും അണ്ണ ഹസാരെ അറിയിച്ചിട്ടുണ്ട്. ലോക്‌പാല്‍ വിഷയത്തില്‍ ഇനി സര്‍ക്കാറുമായി ചര്‍ച്ചയ്‌ക്കില്ല എന്നും ഹസാരെ ബ്ലോഗിലൂടെ അറിയിച്ചു.
18 മാസങ്ങളോളം അഴിമതിക്കെതിരെയും, ജനലോക്‌പാല്‍ ബില്ലിനു വേണ്ടിയും അണ്ണ ഹസാരെയും സംഘവും സമരം ചെയ്യുകയായിരുന്നു. തുടക്കത്തില്‍ ബഹുജനങ്ങളുടെ ഭാഗത്തു നിന്നും ഹസാരെക്ക് വമ്പിച്ച ജന പങ്കാളിത്തം ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ സമരം മുന്നോട്ടു പോകവെ ജനങ്ങളുടെ ഭാഗത്തു നിന്നും ഉള്ള പിന്തുണയില്‍ കാര്യമായ ഉലച്ചില്‍ പ്രകടമായിരുന്നു.
തനിക്ക് രാഷട്രീയ പാര്‍ട്ടിയുണ്ടാക്കുന്നതിലും, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലും താല്‍പര്യം ഇല്ല എന്ന വ്യക്തമാക്കിയ ഹസാരെ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ രാഷട്രീയ പാര്‍ട്ടി രൂപീകരിക്കാം എന്നും അറിയിച്ചു.
അതേസമയം പുതുതായി രൂപീകരിക്കാന്‍ പോകുന്ന രാഷട്രീയ പാര്‍ട്ടിക്ക് പേരും പ്രകടന പത്രികയും നിര്‍ദ്ദേശിക്കണമെന്ന് ഹസാരെ സംഘാഗമായ അരവിന്ദ് കെജ്രിവാള്‍ ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.












Click it and Unblock the Notifications