യെഡിയൂരപ്പക്കെതിരായ സിബിഐ ഹര്‍ജി തള്ളി

യെഡിയൂരപ്പ കര്‍ണ്ണാടക മുഖ്യമന്ത്രി സ്ഥാനത്തിരുന്ന കാലത്ത് സംസ്ഥാനത്ത് അനധികൃതമായി ഭൂമി കൈമാറ്റം നടത്തിയ കേസിലാണ് സിബിഐ അദ്ദേഹത്തിനെതിരെ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസില്‍ യെഡിയൂരപ്പയുടെ പങ്കി തെളിയിക്കാന്‍ സുപ്രീം കോടതി സിബിഐയോട് ആവശ്യപ്പെട്ടു.
അന്വേഷണ ഉദ്യോഗസ്ഥരുമായി യെഡിയൂരപ്പ സഹകരിക്കുന്നില്ല എന്ന സിബിഐയുടെ അഭിഭാഷകന്‍ സോളിസിറ്റര്‍ ജനറല്‍ മോഹന്‍ പരാശന്റെ വാദം കോടതി അംഗീകരിച്ചില്ല.
യെഡിയൂരപ്പ അന്വേഷണവുമായി സഹകരിക്കുന്നില്ല എങ്കില്‍ ഹൈക്കോടതി അദ്ദേഹത്തിന് അനുവദിച്ച സാധാരണ ജാമ്യം റദ്ദാക്കാനാണ് സിബിഐ ശ്രമിക്കേണ്ടത് എന്ന് ജസ്‌റ്റിസ് ഇബ്രാഹിം ഖലീഫുള്ള, ജസ്റ്റിസ് ടിഎസ് താക്കൂര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു.












Click it and Unblock the Notifications