ഫേസ്ബുക്കില്‍ തെറിവിളി 3പേര്‍ക്കെതിരെ കേസ്
കൊടുങ്ങല്ലൂര്‍: ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തിലെ തൃപ്പുത്താറാട്ടിനെ ഫേസ്ുബുക്കിലൂടെ വിമര്‍ശിച്ച കൊടുങ്ങല്ലൂര്‍ സ്വദേശിക്കുനേരെ അസഭ്യവര്‍ഷം നടത്തിയ മൂന്നുപേര്‍ക്കെതിരെ കോടതി ഉത്തരവ് പ്രകാരം പൊലീസ് കേസെടുത്തു.
ചെങ്ങന്നൂര്‍ സ്വദേശികളായ പുത്തന്‍കാവ് ദിലീപ് ശങ്കര്‍, പാണ്ടനാട് വിഷ്ണു രാധാകൃഷ്ണന്, കൊച്ചുകൃഷ്ണപിള്ള ശശികുമാര്‍ എന്നിവര്‍ക്കെതിരെയാണ് കൊടുങ്ങല്ലൂര്‍ പൊലീസ് കേസെടുത്തത്. ഭീഷണിക്കിരയായ കൊടുങ്ങല്ലൂര്‍ ലോകമലേശ്വരം സ്വദേശി ശിവപ്രസാദ് അഡ്വ. കെ.കെ. അന്‍സാര്‍ മുഖേന സമര്‍പ്പിച്ച ഹരജിയിലാണ് കൊടുങ്ങല്ലൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. സൈബര്‍ നിയമപ്രകാരവും, ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ചുമാണ് കേസ്.
ചെങ്ങന്നൂര്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ആചാരത്തെ ശിവപ്രസാദ് വിമര്‍ശിച്ചതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ഇതില്‍ രോഷം പൂണ്ട ഇവര്‍ ഫേസ്ബുക്കിലൂടെ അസഭ്യവര്‍ഷവും കൊലവിളിയും നടത്തിയിരുന്നു. തിന്റെ പകര്‍പ്പുകള്‍ പരാതിക്കാരന് പൊലീസില്‍ ഹാജരാക്കി. കൊടുങ്ങല്ലൂര്‍ സി.ഐക്കാണ് അന്വേഷണ ചുമതല.
അതേസമയം ഫസ്ബുക്ക് അഭിപ്രായവുമായി ബന്ധപ്പെട്ട് ശിവപ്രസാദിനെതിരെ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തിരുന്നു. ഇതിനെതിരെ നിലപാട് പ്രഖ്യാപിച്ച് തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞ ദിവസം കൊടുങ്ങല്ലൂരില്‍ ആവിഷ്കാര സ്വാതന്ത്ര്യ സംരക്ഷണ സമിതി രൂപവത്കരിച്ചിട്ടുണ്ട്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications