തിരുവനന്തപുരത്ത് വീണ്ടും ഭക്ഷ്യവിഷബാധ

ചിക്കന്‍ ബിരിയാണിയും ബീഫ് ബിരിയാണിയും കഴിച്ചവര്‍ക്കാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. വഴുതക്കാട്ടെ 'സാല്‍വ കഫേ'യില്‍ നിന്ന് ഷവര്‍മ കഴിച്ച്് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് സംസ്ഥാനത്തെ ഹോട്ടലുകളില്‍ പരിശോധന കര്‍ശനമാക്കിയിരുന്നു. പരിശോധനയില്‍ ഒട്ടേറെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുക്കുകയും വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍ പൂട്ടിക്കുകയും ചെയ്തിരുന്നു.
ഇതിനിടെയാണ് വീണ്ടും ഹോട്ടല്‍ ഭക്ഷണം കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റുവെന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. സാല്‍വ കഫേയില്‍ നിന്ന് ഷവര്‍മ കഴിച്ച നടന്‍ തിലകന്റെ മകന്‍ ഷോബി തിലകനും കുടുംബത്തിനും ഭക്ഷ്യവിഷബാധയേറ്റിരുന്നു. ഇവര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.












Click it and Unblock the Notifications