ഹസന്‍ ഉപസമിതി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

വിഡി സതീശന്റെയും ടിഎന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ ഒരു സംഘം യുഡിഎഫ് എംഎല്‍എമാര്‍ വീണ്ടും നെല്ലിയാമ്പതി സന്ദര്‍ശിക്കാന്‍ തീരുമാനിച്ചതോട ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായെന്നും ഈ സാഹചര്യത്തിലാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. പി.സി ജോര്‍ജിന്റെ നിലപാട് സമിതിയുടെ അഭിപ്രായമല്ലെന്നും ഹസ്സന്‍ പറഞ്ഞു.
എംഎല്‍എമാരുടെ ആക്ഷേപത്തോടെ ഉപസമിതിയുടെ വിശ്വാസ്യത നഷ്ടമായി. ഇത് യുഡിഎഫ് നേതൃത്വത്തോടുള്ള വെല്ലുവിളിയാണെന്ന് മനസിലാക്കിയതിനാലാണ് രാജിവെയ്ക്കുന്നത്. ഉപസമിതിയുടെ കണ്‍വീനര്‍ ചുമതലയില്‍ തുടരുന്നതില്‍ അര്‍ഥമില്ലെന്ന് തീരുമാനിച്ചതായും രാജി മാത്രമാണ് പ്രതിവിധിയെന്നും ഹസന്‍ പറഞ്ഞു. വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ സന്ദര്‍ശനത്തിന് യുഡിഎഫിന്റെയോ കോണ്‍ഗ്രസിന്റെയോ അംഗീകാരമില്ല. കമ്മറ്റിയിലെ ബാക്കിയുള്ളവരുടെ കാര്യം തനിക്കറിയില്ലെന്നും ഹസന്‍ വ്യക്തമാക്കി.
ഹസന്റെ രാജിയോടെ വിഷയം കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമായി മാറിയിരിക്കുന്ന സ്ഥിതിയാണ്.വരും നാളുകളില്‍ കോണ്‍ഗ്രസിനുള്ളില്‍ ഇത് ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കും.
അതേസമയം കെപിസിസി പുനസംഘടനയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് അദ്ദേഹം പ്രതികരിച്ചില്ല. ദില്ലിയില്‍ തന്നെയുള്ള മുഖ്യമന്ത്രിയോടും കെപിസിസി അധ്യക്ഷനോടും ചോദിക്കേണ്ട ചോദ്യമാണിതെന്നും പാവപ്പെട്ട തന്നോടു ചോദിച്ച് വിഷമിപ്പിക്കേണ്ട കാര്യമുണ്‌ടോയെന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം.












Click it and Unblock the Notifications