ദുരൂഹമരണം:അന്വേഷണം ക്രൈംബ്രാഞ്ചിന്

കേസിന്റെ അന്വേഷണ ചുമതല ഐജി ബി സന്ധ്യയ്‌ക്ക് ആയിരിക്കും എന്ന് അറിയിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ യുവാവിന്റെ മരണത്തില്‍ അസ്വാഭാവികത ഉണ്ട് എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടത് എന്നും അറിയിച്ചു.
മരണത്തെ തുടര്‍ന്ന് സത്‌ന സിംഗ്മാന്റെ പിതാവ്, സഹോദരന്‍ എന്നിവര്‍ കേരളത്തില്‍ എത്തിയിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌ത് പൊലീസ് തെളിവെടുപ്പ് ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹത ഉണ്ട് എന്ന് സത്‌നയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
കൊല്ലം, വള്ളിക്കാവിലുള്ള മാതാ അമൃതാനന്ദമയി മഠത്തില്‍ ഭക്തജനങ്ങള്‍ക്ക് ദര്‍ശനം കൊടുക്കുന്നതിനിടയില്‍ ആണ് സത്‌ന സിംഗ്മാന്‍ അമ്മയെ അക്രമിക്കാന്‍ ശ്രമിച്ചത്. സംഭവത്തെ തുടര്‍ന്ന് വെള്ളിയാഴ്‌ചയാണ് ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നത്. പിറ്റേന്ന് ശനിയാഴ്‌ച വൈകീട്ടാണ് ഇയാള്‍ ദുരൂഹ സാഹചര്യത്തില്‍ മരണമടയുന്നത്.












Click it and Unblock the Notifications