കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പി ജയരാജന്‍ ഹൈക്കോടതിക്ക്‌ ജാമ്യപേക്ഷ നല്‍കി

  • By Shabnam Aarif
Google Oneindia Malayalam News

P Jayarajan
കൊച്ചി: അറസ്റ്റിലായി ജയിലില്‍ കഴിയുന്ന പ്രമുഖ സിപിഎം നേതാവ്‌ പി ജയരാജന്‍ ഹൈക്കോടതിക്ക്‌ ജാമ്യ അപേക്ഷ സമര്‍പ്പിച്ചു. കണ്ണൂര്‍ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കോടതിയില്‍ കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നല്‍കിയിരുന്നു പി ജയരാജന്‍. എന്നാല്‍ ഇത്‌ തള്ളിയതിനെ തുടര്‍ന്നാണ്‌ ഇപ്പോള്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്‌.

എന്നാല്‍ ജയരാജന്‍ സമര്‍പ്പിച്ച ജാമ്യ ഹര്‍ജി പരിഗണിക്കുന്നത്‌ ഹൈക്കോടതി അടുത്ത വ്യാഴാഴ്‌ചത്തേക്ക്‌ നീട്ടി.

ഷുക്കൂര്‍ വധക്കേസുമായി ബന്ധപ്പെട്ടാണ്‌ പൊലീസ്‌ ജയരാജനെ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌. ജയരാജന്‍ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ ജാമ്യം നല്‍കുന്നത്‌ കേസിന്റെ അന്വേഷണത്തെ ബാധിക്കും എന്നു കാണിച്ചായിരുന്നു മജിസ്‌ട്രേറ്റ്‌ കോടതി അദ്ദേഹത്തിന്റെ അപേക്ഷ തള്ളിയിരിക്കുന്നത്‌.

ജാമ്യം ലഭിച്ച്‌ ജയരാജന്‍ പുറത്തിറങ്ങിയാല്‍ രാഷട്രീയ സ്വാധീനം ഉപയോഗിച്ച്‌ സാക്ഷികളെ ഭീഷണിപ്പെടുത്താനും തെളിവ്‌ നശിപ്പിക്കാനും സാധ്യതയുണ്ട്‌ എന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

തനിക്കതിരായ കേസ്‌ രാഷ്ട്രീയ പ്രേരിതമാണ്‌. 118ാം വകുപ്പ്‌ ചുത്തിയത്‌ നിയവിരുദ്ധമാണ്‌. ജാമ്യാപേക്ഷയില്‍ ജയരാജന്‍ ചൂണ്ടിക്കാണിക്കുന്നു. അഡ്വക്കറ്റ്‌ എം ദാമോദരന്‍ മുഖേനയാണ്‌ അദ്ദേഹം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്‌.

കുറ്റകൃത്യം അറിഞ്ഞിട്ടും തടയാതിരിക്കല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ജയരാജനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ജാമ്യം ലഭിക്കാത്ത വകുപ്പുകളാണ്‌ ചുമത്തപ്പെട്ടത്‌. ഷുക്കൂര്‍ വധക്കേസില്‍ മുപ്പത്തിയെട്ടാം പ്രതിയാണ്‌ അദ്ദേഹം.

കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ ഇത്രയും മുതിര്‍ന്ന നേതാവിനെ ഇങ്ങനെ അറസ്റ്റ്‌ ചെയ്‌തതില്‍ കേരളത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. അറസ്റ്റിനെ തുടര്‍ന്ന്‌ സിപിഎം ആഹ്വാനം ചെയ്‌ത ഹര്‍ത്താലില്‍ കേരളത്തില്‍ പരക്കെ അക്രമം ഉണ്ടായിരുന്നു.

English summary
P Jayarajan, who is under police custody now, has given application for bail in High Court. He has been arrested in the controversial Shukkur murder case.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X