ക്യൂരിയോസിറ്റി ചൊവ്വയിലറങ്ങി

ചൊവ്വയുടെ ഉപരിതലത്തിലൂടെ സഞ്ചരിച്ച് മണ്ണും പാറയും തുരന്നു ജീവന്റെ സാന്നിധ്യം തേടുകയാണ് പേടകത്തിന്റെ മുഖ്യ ദൗത്യം.
നാസയുടെ ചൊവ്വാദൗത്യത്തിലെ വന്‍ നേട്ടമാണിത്. 2011 നവംബര്‍ 26ന് ഫ്‌ളോാറിഡയില്‍നിന്നു വിക്ഷേപിക്കപ്പെട്ട ഈ പര്യവേഷണ വാഹനം 5.67 കോടി കിലോമീറ്ററുകള്‍ സഞ്ചരിച്ചാണ് ചൊവ്വയിലെത്തിയത്.
വേഗത ക്രമാനുഗതമായി കുറച്ച് ഏഴു മിനിട്ടു കൊണ്ടാണു ക്യൂരിയോസിറ്റി ചൊവ്വയുടെ പ്രതലത്തിലിറങ്ങിയത്. അതീവ നിര്‍ണായകമായ ഈ നിമിഷങ്ങളെ ഏഴ് സംഭ്രമനിമിഷങ്ങള്‍ (സെവന്‍ മിനിറ്റ്‌സ് ഓഫ് ടെറര്‍) എന്നാണ് നാസ വിശേഷിപ്പിച്ചിരുന്നത്. ഈ നിമിഷങ്ങളിലുണ്ടാവുന്ന ചെറിയ പാളിച്ചകള്‍ പോലും ദൗത്യത്തെ പരാജയത്തിലെത്തിയ്ക്കുമെന്ന് ഇവര്‍ പറയുന്നു.
ഗ്രഹമധ്യരേഖയോടു ചേര്‍ന്നുള്ള 'ഗേല്‍ ക്രേറ്റര്‍' എന്ന പടുകൂറ്റന്‍ കുഴിയുടെ അടിത്തട്ടിലാണു പേടകം ഇറങ്ങിയത്. ചൊവ്വയില്‍ എന്നെങ്കിലും ജീവാണുസാന്നിധ്യമുണ്ടായിരുന്നോ എന്നതിന്റെ തെളിവുകള്‍ ഈ കുഴിയില്‍നിന്നും തോണ്ടിയെടുക്കാനാവുമെന്ന പ്രതീക്ഷയാണ് 'നാസ' യിലെ ശാസ്ത്രജ്ഞര്‍ക്കുള്ളത്.
ഒരു ചെറുകാറിന്റെ വലിപ്പവും ഒരു ടണ്‍ ഭാരവുമുള്ള ക്യൂരിയോസിറ്റിയില്‍ ആധുനിക ലബോറട്ടിക്കുവേണ്ട എല്ലാ സൗകര്യങ്ങളുമുണ്ട്.
നാസയുടെ മറ്റ് ചൊവ്വ പര്യവേഷണങ്ങളിലൊന്നും പരീക്ഷിയ്ക്കാത്ത സാങ്കേതികവിദ്യയുടെ സഹായത്തോടെയാണു വാഹനം ചൊവ്വയില്‍ ഇറങ്ങിയത്. ആകാശ ക്രെയ്ന്‍ സാങ്കേതികവിദ്യയാണ് ഇതിന് ഉപയോഗിച്ചത്.
നേരത്തെ ചൊവ്വയിലെത്തിയ റോവറുകളെല്ലാം ബലൂണുകളുടെ മാത്രം സഹായത്തോടെയാണ്‌ലാന്‍ഡിങ് നടത്തിയിരുന്നത്. എന്നാല്‍ ഏതാണ്ട് ഒരു ടണ്ണോളം ഭാരമുള്ള ക്യൂരിയോസിറ്റി ചൊവ്വയിലെത്തിയ്ക്കാന്‍ ഈ സാങ്കേതികവിദ്യ മതിയാകില്ലെന്ന് തിരിച്ചറിഞ്ഞാണ് നാസ പുതിയ വഴി തേടിയത്. രണ്ട് വര്‍ഷം നീളുന്ന ദൗത്യത്തില്‍ പ്ലൂട്ടോണിയമാണ് ക്യൂരിയോസിറ്റിയ്ക്ക് ഇന്ധന സെല്ലുകളായി പ്രവര്‍ത്തിയ്ക്കുക.












Click it and Unblock the Notifications