Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുട്ടികള്‍ ജീന്‍സിട്ടാല്‍ ആസിഡൊഴിക്കും

റാഞ്ചി: ജീന്‍സ് ധരിക്കുന്ന സ്ത്രീകള്‍ക്കെതിരേ ജാര്‍ഖണ്ഡില്‍ ആസിഡ് ആക്രമണ ഭീഷണി. ജാര്‍ഖണ്ഡ് മുക്തി സംഘിന്റെ പേരില്‍ തലസ്ഥാനമായ റാഞ്ചിയില്‍ പതിപ്പിച്ചിട്ടുള്ള പോസ്റ്ററുകളിലാണ് ഈ ഭീഷണി.ജീന്‍സ് ധരിക്കുന്ന സ്ത്രീകളും പെണ്‍കുട്ടികളും ദുപ്പട്ട ധരിക്കാതെയിറങ്ങുന്ന സ്ത്രീകള്‍ക്കുമെതിരേയാണ് പോസ്റ്ററുകള്‍.(സദാചാര പൊലീസ്)

റാഞ്ചിയിലെ രണ്ട് കോളജുകള്‍ക്ക് മുന്നിലാണ് പോസ്റ്ററുകള്‍ പ്രധാനമായും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഈ മാസം 20 മുതല്‍ പെണ്‍കുട്ടികള്‍ ജീന്‍സ് ധരിക്കുന്നത് നിരോധിച്ചതായി പോസ്റ്ററില്‍ സംഘടന പ്രഖ്യാപിക്കുന്നു.(ആരാണീ സദാചാര പൊലീസ്?)

കമ്പനികള്‍ ഭൂമി ഏറ്റെടുക്കുന്നതിനെയും എതിര്‍ക്കുമെന്ന് പോസ്റ്ററില്‍ വ്യക്തമാക്കുന്നുണ്ട്. ഇത്തരം കമ്പനികളും ആക്രമണം നേരിടേണ്ടിവരുമെന്നും മുന്നറിയിപ്പ് നല്‍കുന്നു. കൈപ്പടയില്‍ എഴുതി തയാറാക്കിയ പോസ്റ്ററുകളാണ് പതിപ്പിച്ചിരിക്കുന്നത്.

എന്നാല്‍ ഈ സംഘടനയെക്കുറിച്ച് ആദ്യമായാണു കേള്‍ക്കുന്നതെന്നു പൊലീസ് പറഞ്ഞു. ആളുകളെ ഭയപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗം മാത്രമാണിത്. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ പിടികൂടാനുള്ള ശ്രമം ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+