വിലാസ്റാവു ദേശ്മുഖ് അത്യാസന്ന നിലയില്‍

അദ്ദേഹത്തിന്റെ ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി ചെന്നൈയിലെ ഗ്ലോബല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എയര്‍ ആംബുലന്‍സ് മുഖേനയാണ് അറുപത്തേഴുകാരനായ അദ്ദേഹത്തെ ചെന്നൈയില്‍ എത്തിച്ചത്. വൃക്കകളും കരളും തകരാറിലായ അദ്ദേഹം വെന്റിലേറ്ററിലാണ്. വൃക്കകള്‍ പ്രവര്‍ത്തന രഹിതമായതിനെ തുടര്‍ന്ന് മൂന്നുദിവസമായി ഡയാലിസിസ് നടത്തിയാണ് ജീവന്‍ നിലനിര്‍ത്തിയിരുന്നത്.
കഴിഞ്ഞ ഒരു വര്‍ഷത്തോളമായി അദ്ദേഹം ചികിത്സ തേടുന്നുണ്ടായിരുന്നു. മുന്‍പ് വിദേശത്ത് പോയി പരിശോധന നടത്തിയിരുന്നെങ്കിലും ആരോഗ്യനില മോശമായ സാഹചര്യത്തില്‍ ദൂരയാത്രയ്ക്ക് സാധ്യമല്ലെന്ന് ബന്ധുക്കള്‍ അറിയിച്ചു. കേന്ദ്രത്തില്‍ ശാസ്ത്രാങ്കേതികവകുപ്പിന്റെ ചുമതല വഹിക്കുന്ന അദ്ദേഹം രണ്ട് തവണ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിട്ടുണ്ട്.












Click it and Unblock the Notifications