കണ്ണൂരില്‍ 67 സ്‌ക്കൂട്ടറുകള്‍ കത്തിപ്പോയി
മമ്പറം(കണ്ണൂര്‍): സ്‌കൂട്ടറുകളുമായി പോവുകയായിരുന്ന കണ്ടെയ്‌നര്‍ ലോറിക്ക് തീ പിടിച്ച് 67 ഹോണ്ട ആക്ടീവ സ്‌കൂട്ടറുകള്‍ കത്തിനശിച്ചു. മമ്പറത്തിനടുത്ത് പവര്‍ലൂം മെട്ടയില്‍ തിങ്കളാഴ്ച പുലര്‍ച്ചെ 2.30ഓടെയാണ് സംഭവം.
മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ലോറിയാണ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. അടച്ചുപൂട്ടിയ കണ്ടെയ്‌നറിന്റെ പിറകില്‍നിന്ന് പൊട്ടിത്തെറി കേട്ട് വണ്ടി നിര്‍ത്തിനോക്കിയപ്പോഴാണ് തീപിടിച്ചത് മനസിലായത്.
വൈദ്യുതി ലൈനില്‍ തട്ടിയാണ് തീ പിടിത്തമുണ്ടായതെന്ന് സംശയിക്കുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് കൂത്തുപറമ്പ്, തലശ്ശേരി യൂനിറ്റുകളില്‍നിന്നെത്തിയ അഗ്‌നിശമന സേനയാണ് തീയണച്ചത്. കൂത്തുപറമ്പ് പോലീസും സ്ഥലത്തെത്തി.












Click it and Unblock the Notifications