യുവാവിന് അരലക്ഷം രൂപയുടെ കറന്റ് ബില്‍

തുടര്‍ന്ന് പരിശോധനയ്‌ക്കെത്തിയ ജീവനക്കാരന്‍ മീറ്റര്‍ കേടാണോ എന്ന് പരിശോധിക്കാന്‍ പാരലല്‍ മീറ്റര്‍ ഘടിപ്പിച്ചു. എന്നാല്‍ കുറച്ചുദിവസം കഴിഞ്ഞ് ലൈന്‍മാന്‍ ഇത് ഇളക്കിമാറ്റി. ഇതിന് പിന്നാലെ വീണ്ടും മീറ്റര്‍ റീഡര്‍ വന്ന് ബില്‍ നല്‍കുകയായിരുന്നു. എര്‍ത്തിംഗ് കാരണം വൈദ്യുത നഷ്ടം ഉണ്ടാകാതിരിക്കാന്‍ ഇ എല്‍ സി ബിയും അനുബന്ധ ഉപകരണങ്ങളും വീട്ടില്‍ സ്ഥാപിച്ചിട്ടുണ്ട്. 15 വാട്‌സിന്റെ 6 സി.എഫ്.എല്ലുകളും ഒരു ടി.വി, ഒരു ഫ്രിഡ്ജ്, ഇസ്തിരി പെട്ടി എന്നിവയാണ് വീട്ടില്‍ ഉള്ളത്.
വീട്ടിലെ ശരാശരി വൈദ്യുത ഉപഭോഗം 156 യൂണിറ്റ് മാത്രമാണെന്നിരിക്കേ ഇത്ര കനത്ത ബില്‍ വന്നത് കേടായ മീറ്റര്‍ നോക്കി ബില്‍ നല്‍കിയതിനാലാണെന്ന് സുധീര്‍ പറയുന്നു. കെ.എസ്.ഇ.ബി കല്ലറ സെക്ഷന്റെ പരിധിയിലാണ് സുധീറിന്റെ വീട്. മീറ്റര്‍ കേടാണെന്ന് ബോദ്ധ്യപ്പെട്ടാല്‍ പുതിയത് സ്ഥാപിക്കുകയും മുമ്പത്തെ മൂന്ന് ബില്ലുകളുടെ ശരാശരി കണക്കാക്കി ഉപഭോക്താവിന് ബില്‍ നല്‍കുകയുമാണ് വേണ്ടത്. എന്നാല്‍ ഇതിന് തയ്യാറാവാതെ കേടായ മീറ്റര്‍ നോക്കി ബില്‍ നല്‍കിയതിനാലാണ് ഇത്രയും വലിയ തുക വന്നതെന്ന് സുധീര്‍. ഇക്കാര്യം അറിയിച്ച് മുഖ്യമന്ത്രിയ്ക്കും വകുപ്പ് മന്ത്രിയ്ക്കും പരാതി നല്‍കി കഴിഞ്ഞു.












Click it and Unblock the Notifications