കോഴിക്കോട് നഗരത്തില്‍ വീണ്ടും തീപിടുത്തം

തീപിടുത്തത്തില്‍ മറ്റ് പതിനഞ്ച് കടകള്‍ക്ക് ഭാഗികമായ നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. തീപിടുത്തം തുടങ്ങി പെട്ടെന്നു തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തീ നിയന്ത്രണ വിധേയമാക്കിയത് അപകടത്തിന്റെ തീവ്രത കുറച്ചു.
ഹോട്ടലിലെ അടുക്കളയുടെ അടുത്തു നിന്നാണ് തീപിടുത്തത്തിന്റെ തുടക്കം. തൊട്ടടുത്ത മുറിയില്‍ ഹോട്ടലിലെ തൊഴിലാളികള്‍ കിടന്നുറങ്ങുന്നുണ്ടായിരുന്നു. നാട്ടുകാരും പൊലീസും ചേര്‍ന്ന് വേഗത്തില്‍ തൊഴിലാളികളെ പുറത്തെത്തിച്ചതിനാള്‍ വന്‍ ദുഗന്തം ഒഴിവായി.
തീപിടുത്തം ഉണ്ടായ ഹോട്ടലിന് തൊട്ടടുത്തുള്ള റെയില്‍വെ ട്രാക്കിന് സമീപത്തുള്ള വീടുകളിലെ താമസക്കാരെ പൊലീസ് ഒഴിപ്പിച്ചു.
റമദാന്‍ വ്രതകാലം ആയതിനാല്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കാറില്ലാത്തതിനാല്‍ തീയുടെ ഉറവിടം ഹോട്ടലിന്റെ അടുക്കളായാവില്ല എന്നതാണ് സംഭവത്തെ കുറിച്ചുള്ള പ്രാഥമിക വിലയിരുത്തല്‍.












Click it and Unblock the Notifications