Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിടിഇ ട്രെയിനില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കി

Handcuff
തിരുവനന്തപുരം: ട്രെയിനില്‍ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയ ടിടിഇയെ അറസ്റ്റ്‌ ചെയ്‌തു. തിരുവനന്തപുരം - ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്‌ എക്‌സ്‌പ്രസ്‌ ട്രെയിനില്‍ ആണ്‌ സംഭവം. കായംകുളം സ്വദേശിയായ എ ബിജുവിനെയാണ്‌ റയില്‍വെ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തിരിക്കുന്നത്‌.

കഴിഞ്ഞാഴ്‌ച ദില്ലി - തിരുവനന്തപുരംകേരള എക്‌സപ്രസില്‍ വെച്ച്‌ ഒരു സൈനികനെ മര്‍ദ്ദിച്ച കേസിലെ പ്രതിയാണ്‌ അറസ്റ്റു ചെയ്യപ്പെട്ട ബിജു.

ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്‌ എക്‌സ്‌പ്രസിലെ ബി 2 കംപാര്‍ട്ട്‌മെന്റിലാണ്‌ ടിടിഎ മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കിയത്‌. ഇക്കാര്യം യാത്രക്കാര്‍ റയില്‍വെ പൊലീസിന്റെ കണ്‍ട്രോള്‍ റൂമിലേക്ക്‌ വിളിച്ചു പറയുകയായിരുന്നു. കണ്‍ട്രോള്‍ റൂമില്‍ നിന്നും റയില്‍വെ പൊലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ ബിജു അറസ്റ്റിലാകുന്നത്‌.

പ്ലാറ്റഫോമില്‍ വെച്ച്‌ ബ്രെത്‌ അനലൈസര്‍ ഉപയോഗിച്ച്‌ നടത്തിയ പ്രാഥമിക പരിശോധനയില്‍ ബിജു മദ്യപിച്ചിട്ടുണ്ട്‌ എന്ന്‌ തെളിയുകയായിരുന്നു. തുടര്‍ന്ന്‌ ഇയാളെ മെഡിക്കല്‍ പരിശോധനയ്‌ക്ക്‌ വിധേയമാക്കിയ ശേഷം അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+