അഫ്‌ഗാനിസ്ഥാനില്‍ സ്‌ഫോടനം:8മരണം

പഘ്‌മാന്‍ ജില്ലയില്‍ പുലര്‍ച്ചെ അഞ്ചു മണിയോടെയായിരുന്നു സ്‌ഫോടനം നടന്നത്. താലിബാന്‍ ആണ് സ്‌ഫോടനത്തില്‍ പിന്നില്‍ പ്രവര്‍ത്തിച്ചത് എന്നും റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് സ്‌ഫോടനം നടന്നത് എന്നും കാബൂള്‍ പൊലീസ് അറിയിച്ചു. എന്നാല്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.
നാട്ടുകാരുടെ സഹായത്തോടെ ബോംബ് വെച്ചയാളെ പിടികൂടാന്‍ കഴിഞ്ഞു. ഇയാള്‍ താലിബാന്‍ പ്രവര്‍ത്തകനാണെന്നു തെളിഞ്ഞിട്ടുണ്ട്. താലിബാന്‍ തീവ്രവാദികളെ ലക്ഷ്യമിട്ട് സ്‌ഫോടനം നടന്ന മേഖലയില്‍ അഫ്‌ഗാന്‍ സൈന്യം തിരച്ചില്‍ ശക്തമായിരുന്നു. നിരവധി ആയുധങ്ങളും സ്‌ഫോടനവസ്‌തുക്കളും പിടിച്ചെടുക്കുകയും ചെയ്‌തിരുന്നു.












Click it and Unblock the Notifications