അസം കലാപം സിബിഐക്ക്

അന്വേഷണം സിബിഐക്ക് വിടാന്‍ തീരുമായ സാഹചര്യത്തില്‍, ഏതൊക്കെ കേസുകള്‍ സിബിഐ ഏറ്റെടുക്കണം എന്ന കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ ബുധനാഴ്‌ച ഗുവാഹട്ടിയിലെത്തിയിട്ടുണ്ട്.
കലാപത്തില്‍ ഏതെങ്കിലും ബാഹ്യ സക്തികള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടയില്‍ അസമില്‍ കലാപത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 73 ആയി ഉയര്‍ന്നു. ചൊവ്വാഴ്‌ച രാത്രിയിലും വിവിധ ഗ്രാമങ്ങലില്‍ അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കലാപം പൊട്ടിപ്പുറപ്പെട്ട സാഹചര്യത്തില്‍ കൊക്രജാര്‍ ജില്ലയില്‍ അനിശ്ചിതകാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്.












Click it and Unblock the Notifications