Get Updates
Get notified of breaking news, exclusive insights, and must-see stories!

പട്ടിണിപ്പാവങ്ങള്‍ക്ക് സൗജന്യമായി മൊബൈല്‍

Every poor family may get a mobile‎
ദില്ലി: 2014 ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കേന്ദ്രസര്‍ക്കാര്‍ പുതിയ തന്ത്രങ്ങള്‍ മെനയുന്നു. ദാരിദ്ര്യ രേഖയ്ക്കു താഴെയുള്ള കുടുംബങ്ങളില്‍ ഒരു മൊബൈല്‍ ഫോണ്‍ വീതം നല്‍കാനാണു സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഇതിനായി 7000 കോടി രൂപ നീക്കി വയ്ക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നു.

'ഹര്‍ ഹാത്ത് മേം ഫോണ്‍' എന്നാണു പദ്ധതിയുടെ പേര്. ആഗസ്റ്റ് 15ന് സ്വാന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പദ്ധതി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ അറുപത് ലക്ഷം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുമെന്നാണു സൂചന.

മൊബൈല്‍ ഫോണ്‍ മാത്രമല്ല 200 മിനിറ്റ് സൗജന്യ ലോക്കല്‍ ടോക് ടൈമും ഇതിനോടൊപ്പം നല്‍കുന്നുണ്ട്. ഗ്രാമീണ ജനതയ്ക്ക് ടെലികോം സേവനങ്ങള്‍ ലഭ്യമാക്കുകയെന്ന ഉദ്ദേശത്തോടു കൂടിയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമെ ജിഡിപിയുടെ ഉയര്‍ച്ചയ്ക്ക് സഹായിക്കുമെന്നും സര്‍ക്കാര്‍ കണക്കുക്കൂട്ടുന്നുണ്ട്. 16 മാസത്തിനുള്ളില്‍ രാജ്യത്തെ രണ്ടര ലക്ഷം പഞ്ചായത്തുകളെ ഇന്റര്‍നെറ്റ് വഴി ബന്ധിപ്പിക്കുന്ന പദ്ധതിക്കും സര്‍ക്കാര്‍ രൂപം നല്‍കുന്നുണ്ട്.

കോണ്‍ഗ്രസിന്റെ പുതിയ പദ്ധതി പ്രതിപക്ഷ പാര്‍ട്ടികളുടെ എതിര്‍പ്പിന് വഴിതെളിയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. ആയിരക്കണക്കിന് കോടി ചെലവഴിച്ച് നടപ്പാക്കുന്ന പദ്ധതി കൊണ്ട് പാവപ്പെട്ടവനെന്ത് ഗുണമെന്നാണ് ചോദ്യമുയരുന്നത്. വിലക്കയറ്റത്തിന്റെ നാളുകളില്‍ രാജ്യത്തെ ദരിദ്രരുടെ വിശപ്പകറ്റാന്‍ മൊബൈല്‍ ഫോണിനാവില്ലെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.

പൊതുതിരഞ്ഞെടുപ്പുകളില്‍ വോട്ടര്‍മാരുമായി നേരിട്ട് ബന്ധം പുലര്‍ത്താനും അവരെ സ്വാധീനിയ്ക്കാനും മൊബൈലിലൂടെ സാധിയ്ക്കുമെന്ന് സര്‍ക്കാര്‍ മനസ്സിലാക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+