ദില്ലി: കേന്ദ്ര മന്ത്രി വയലാര്‍ രവിക്ക് ഒരു വകുപ്പിന്റെ അധിക ചുമതല. പ്രവാസികാര്യ മന്ത്രിയായ വയലാര്‍ രവിക്ക് ചെറുകിട വ്യവസായ വകുപ്പിന്റെ അധിക ചുമതലയാണ് നല്‍കിയിരിക്കുന്നത്.
സയന്‍സ് ഏന്റ് ടെക്‌നോളജി മന്ത്രി വിലാസ് റാവു ദേശ്‌മുഖിനായിരുന്നു ഇതുവരെ ചെറുകിട വ്യവസായ വകുപ്പിന്റെ അധിക ചുമതല. അഴിമതികേസില്‍ പെട്ട് വാരഭദ്ര സിങ് രാജിവെച്ചപ്പോഴാണ് ദേശ്‌മുഖിന് ഈ വകുപ്പിന്റെ അധിക ചുമതല ലഭിച്ചിരുന്നത്.
രോഗബാധിതനായി അത്യാസന്ന നിലയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ കഴിയുകയാണ് ഇപ്പോള്‍ വിലാസ് റാവു ദേശ്‌മുഖ്. കരള്‍ രോഗമാണ് അദ്ദേഹത്തിന്.
Overseas Indian Affairs Minister Vayalar Ravi, meanwhile, was given additional charge of Micro, Small and Medium Enterprises (MSME) Ministry which was held by Deshmukh in addition to his Science and Technology portfolio.