കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രണ്ടാമൂഴത്തില്‍ അന്‍സാരിക്ക്‌ കൂടുതല്‍ കരുത്ത്‌

  • By Shabnam Aarif
Google Oneindia Malayalam News

Hamid Ansari
ദില്ലി: തുടര്‍ച്ചയായി രണ്ടാമതും ഇന്ത്യയുടെ ഉപരാഷട്രപതിയായി ഹമീദ്‌ അന്‍സാരിയെ തിരഞ്ഞെടുത്തു. ഇതു രണ്ടാാം തവണയാണ്‌ ഒരാള്‍ ഇന്ത്യയുടെ ഉപരാഷ്ടരപതി സ്ഥാനം രണ്ടാം തവണ വഹിക്കുന്നത്‌. ഈ ബഹുമതി ആദ്യം സ്വന്തമാക്കിയത്‌ എസ്‌ രാധാകൃഷ്‌ണനാണ്‌.

ഇന്ത്യയുടെ പതിന്നാലാമത്‌ ഉപരാഷ്ട്രപതിയായാണ്‌ അന്‍സാരി ഇപ്പോള്‍ തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്‌. കഴിഞ്ഞ തവണത്തേതിലും കൂടുതല്‍ വോട്ടുകള്‍ നേടി കൂടുതല്‍ തിളക്കമാര്‍ന്ന വിജയമാണ്‌ രണ്ടാമൂഴത്തില്‍ അന്‍സാരിക്ക്‌ ലഭിച്ചിരിക്കുന്നത്‌.

പാര്‍ലമെന്റിന്റെ ഇരുസഭകളിലെയും അംഗങ്ങളില്‍ 770 പേര്‍ ആണ്‌ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ വോട്ട്‌ രേഖപ്പെടുത്തിയത്‌. ഇതില്‍ 490 വോട്ടുകളും യുപിഎ സ്ഥാനാര്‍ത്ഥി ഹമീദ്‌ അന്‍സാരിക്കായിരുന്നു. എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന ജസ്വന്ത്‌ സിങ്ങിന്‌ 238 വോട്ടുകള്‍ മാത്രമാണ്‌ ലഭിച്ചത്‌.

അങ്ങനെ 252 വോട്ടിന്റെ വന്‍ഭൂരിപക്ഷത്തോടെയാണ്‌ അന്‍സാരിക്ക്‌ രണ്ടാമൂഴത്തിന്‌ നറുക്ക്‌ വീണത്‌. വോട്ടു ചെയ്‌തവരില്‍ എട്ടു വോട്ടുകള്‍ അസാധുവായി. 34 പേര്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നിന്നു.

യുപിഎ ഘടകകക്ഷികള്‍ക്ക്‌ പുറമെ ഇടതു പാര്‍ട്ടികലുടെയും, സമാജ്വാദി പാര്‍ട്ടി, ബിഎസ്‌പി, ആര്‍ജെഡി എന്നിവയും ഹമീദ്‌ അന്‍സാരിയെയാണ്‌ തിരഞ്ഞെടുപ്പില്‍ പിന്തുണച്ചത്‌.

പനിപിടിച്ച്‌ ആശുപത്രിയിലായിരുന്ന മന്ത്രി കെവി തോമസ്‌ ചക്രകസേരയില്‍ എത്തിയാണ്‌ വോട്ടു ചെയ്‌തത്‌. വോട്ട്‌ രേഖപ്പെടുത്തിയ ഉടനെ അദ്ദേഹം ആശുപത്രിയിലേക്ക്‌ മടങ്ങുകയും ചെയ്‌തു.

രാവിലെ പത്തു മുതല്‍ വൈകീട്ട്‌ അഞ്ചു വരെയായിരുന്നു വോട്ടെടുപ്പ്‌. 2007ലാണ്‌ അന്‍സാരി ആദ്യമായി ഇന്ത്യയുടെ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെടുന്നത്‌.

English summary
Hamid Ansari got elected as the Vice-President of India for the second term on Tuesday. He garnered 490 votes while his competitor, the NDA-backed Jaswant Singh got 238 votes. The 75-year-old Ansari, a former IFS officer, became the second Vice-President.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X