കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മരിച്ച' സാക്ഷികള്‍ കോടതിയിലെത്തി

  • By Nisha Bose
Google Oneindia Malayalam News

Kottyam
കോട്ടയം: മരിച്ചുവെന്ന് പ്രോസിക്യൂഷന്‍ അറിയിച്ച രണ്ടു സാക്ഷികള്‍ കോടതിയ്ക്കു മുമ്പാകെയെത്തി തെളിവു നല്‍കി. കോട്ടയം വിജിലന്‍സ് കോടതിയിലാണ് നാടകീയ സംഭവം അരങ്ങേറിയത്. 2000 ല്‍ ഇടുക്കിയിലുണ്ടായ പ്രകൃതിക്ഷോഭദുരിതാശ്വാസഫണ്ട് വെട്ടിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സാക്ഷികളായ ഇടുക്കി വാഴത്തോപ്പ് കല്ലംപ്ലാക്കല്‍ തോമസ് ജോസഫ്, ഇടുക്കി മരിയാപുരം ആലപ്പാട്ട് തോമസ് ജോസഫ് എന്നിവര്‍ മരിച്ചു പോയെന്നായിരുന്നു കോടതിയെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച ഇരുവരും നേരിട്ടെത്തി തെളിവു നല്‍കുകയായിരുന്നു.

പ്രകൃതിക്ഷോഭത്തെത്തുടര്‍ന്ന് അനുവദിച്ച ദുരിതാശ്വാസഫണ്ട് മരിച്ചവരുള്‍പ്പെടെയുള്ളവരുടെ പേരില്‍ അപേക്ഷ തയ്യാറാക്കി തഹസില്‍ദാരും മറ്റ് ചില ഉദ്യോഗസ്ഥരും ചേര്‍ന്ന് തട്ടിയെടുത്തുവെന്നാണ് കേസ്. ആലപ്പാട്ട് തോമസ് ജോസഫിന്റേയും കല്ലംപ്ലാക്കല്‍ തോമസ് ജോസഫിന്റേയും പേരില്‍ അപേക്ഷ നല്‍കിയിരുന്നുവെങ്കിലും ഇവര്‍ക്ക് തുക നല്‍കാതെ ഉദ്യോഗസ്ഥര്‍ തട്ടിയെടുക്കുകയായിരുന്നുവെന്നതാണ് കേസ്.

തുടര്‍ന്ന് കേസ് വിജിലന്‍ കോടതിയിലെത്തിയപ്പോള്‍ ഇരുവരേയും സാക്ഷിപട്ടികയില്‍ പെടുത്തിയിരുന്നില്ല. രണ്ടു പേരും മരിച്ചുവെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. ഇതെ തുടര്‍ന്നാണ് ഇരുവരും തിരിച്ചറിയല്‍ രേഖകളുമായി കോടതിയിലെത്തിയത്. എന്നാല്‍ സംഭവത്തെ കുറിച്ച് വിശദീകരണം നല്‍കാന്‍ പ്രോസിക്യൂഷന്‍ തയ്യാറായിട്ടില്ല.

English summary
Witnesses of a case who dead according to the prosecution, appeared on the court.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X