കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുനിയില്‍ ഇരട്ടക്കൊല:ലീഗ് നേതാവ് അറസ്റ്റില്‍

  • By Ajith Babu
Google Oneindia Malayalam News

മലപ്പുറം: മലപ്പുറം അരീക്കോട് കുനിയില്‍ ഇരട്ടക്കൊലപാതകക്കേസില്‍ ലീഗ് നേതാവ് അറസ്റ്റില്‍. മുസ്ലീം ലീഗ് ഏറനാട് മണ്ഡലം സെക്രട്ടറി പാറമ്മല്‍ അഹമ്മദ് കുട്ടിയെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. കൊലപാതകം ആസൂത്രണം ചെയ്തതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

കൊലപാതകത്തിന് മുന്‍പ് നടത്തിയ വിവാദ പ്രസംഗമാണ് അഹമ്മദ് കുട്ടിയുടെ അറസ്റ്റില്‍ കലാശിച്ചത്. ലീഗ് പ്രവര്‍ത്തകന്‍ അത്തീഖ് റഹ്മാന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കുനിയില്‍ മുസ്ലിംലീഗ് സംഘടിപ്പിച്ച യോഗത്തില്‍ അഹമ്മദ് കുട്ടിയുടെ പ്രസംഗത്തില്‍ കൊലയാളികള്‍ക്ക് തിരിച്ചടി നല്‍കുമെന്ന് ധ്വനിയുള്ളതായി ആക്ഷേപമുണ്ടായിരുന്നു.

ഫെബ്രുവരി 20ന് നടന്ന യോഗത്തിലെ പ്രസംഗം മൊബൈല്‍ ഫോണില്‍ റെക്കോഡ് ചെയ്തത് പൊലീസിന് ലഭിച്ചിരുന്നു. പ്രസംഗത്തിലെ ശബ്ദം അഹമ്മദ്കുട്ടിയുടേതാണെന്ന് പരിശോധനയില്‍ വ്യക്തമായ സാഹചര്യത്തിലാണ് അറസ്റ്റ്.

ഇരട്ടക്കൊലക്കേസില്‍ അഹമ്മദ്കുട്ടിയെ ഒന്നാം പ്രതിയാക്കിയാണ് അരീക്കോട് പൊലീസ് എഫ്‌ഐആര്‍ തയാറാക്കിയിരുന്നത്. എന്നാല്‍, സംഭവദിവസം മകളുടെ അഡ്മിഷന്‍ കാര്യത്തിനായി തിരുവനന്തപുരത്ത് പോയിരുന്ന അഹമ്മദ്കുട്ടിക്ക് കേസില്‍ പങ്കുള്ളതായി പൊലീസ് സംശയിച്ചിരുന്നില്ല.

പിന്നീട് അറസ്റ്റിലായ പ്രതികളില്‍നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇയാളെ മൂന്ന്തവണയായി വിളിച്ചുവരുത്തി ചോദ്യംചെയ്തത്. സംഭവദിവസം പികെ ബഷീര്‍ എം എല്‍ എ, ഷറഫുദ്ദീന്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെട്ടതായും സൈബര്‍ സെല്‍ കണ്ടെത്തിയിരുന്നു.

സഹോദരങ്ങളായ കുനിയില്‍ ആസാദ്, അബൂബക്കര്‍ എന്നിവരാണ് കൊലചെയ്യപ്പെട്ടത്. കേസില്‍ മുസ്ലീം ലീഗ് എംഎല്‍എ പി കെ ബഷീറിനെ പ്രതിചേര്‍ത്ത് എഫ്‌ഐആര്‍ തയ്യാറാക്കിയിരുന്നെങ്കിലും എംഎല്‍എയെ ചോദ്യം ചെയ്യാതിരുന്നത് വന്‍ വിവാദമായിരുന്നു.

English summary
Police arrested Parammal Ahammed Kutty, accused in the twin-murder at Kuniyil near Areekode.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X