ജോര്‍ജ് ഖേദം പ്രകടിപ്പിച്ചത് ധീവരസഭയോട്

ചൊവ്വാഴ്ച കേരളകോണ്‍ഗ്രസ് യോഗത്തിലാണ് ഈ പ്രശ്‌നത്തില്‍ മാപ്പു പറയാന്‍ ജോര്‍ജ് സന്നദ്ധത പ്രകടിപ്പിച്ചത്. തുടര്‍ന്ന് പാര്‍ട്ടി നേതാവ് കെ. എം.മാണി വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം അറിയിക്കുകയും ചെയ്തു. ആരെയെങ്കിലും വ്രണപ്പെടുത്തിയെങ്കില്‍ ജോര്‍ജ് മാപ്പുപറയുമെന്നാണ് മാണി പറഞ്ഞത്. പക്ഷേ, ധീവര സഭയോടായിരുന്നു ജോര്‍ജിന്റെ മാപ്പുപറച്ചില്‍. ധീവരസഭ അദ്ധ്യക്ഷന്‍ ദിനകരന് അദ്ദേഹം ഖേദം പ്രകടിപ്പിക്കുന്ന കത്തും നല്‍കി.
തന്നെ ജോര്‍ജ് വീണ്ടും അപമാനിച്ചിരിക്കുകയാണെന്ന് പ്രതാപന്‍ പ്രതികരിച്ചു. ജനങ്ങള്‍ എല്ലാം കാണുന്നുണ്ട്. അവരുടെ തീരുമാനത്തിനു വിടുകയാണെന്നും വികാരഭരിതനായി പ്രതാപന്‍ പറഞ്ഞു.
അതേസയമം നെല്ലിയാമ്പതി വിഷയത്തില്‍ പിസി. ജോര്‍ജിനു പൂര്‍ണ പിന്തുണ നല്‍കാന്‍ കേരള കോണ്‍ഗ്രസ്(എം) നേതൃയോഗം തീരുമാനിച്ചു. യഥാര്‍ഥ കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഒരുവിട്ടുവീഴ്ചയും ചെയ്യില്ലെന്നു യോഗം ഏകകണ്ഠമായി തീരുമാനിച്ചു. ധീവരസഭയെ അപമാനിക്കുന്ന തരത്തില്‍ എന്തെങ്കിലും പ്രസ്താവന നടത്തിയിട്ടുണ്ടെങ്കില്‍ അവരോടു മാപ്പ് ചോദിക്കാനും യോഗം പി.സി. ജോര്‍ജിനോടു നിര്‍ദേശിച്ചിരുന്നു.
ജോര്‍ജ് മാപ്പുപറയുമെന്നു പിന്നീട് മന്ത്രി കെ.എം. മാണി പരസ്യമായി അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ധീവരസഭ നേതാവ് വി. ദിനകരനു തന്റെ പ്രസ്താവനയില്‍ ഖേദംപ്രകടിപ്പിച്ച് ജോര്‍ജ് കത്തയച്ചത്. ഇതാണ് കൂടുതല്‍ വിവാദമായത്.












Click it and Unblock the Notifications