കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗണേഷിനെതിരെ പരാതിയുമായി ശ്രീവിദ്യയുടെ ബന്ധുക്കള്‍

  • By Ajith Babu
Google Oneindia Malayalam News

Sreevidya-Ganesh Kumar,
സാംസ്‌ക്കാരിക വകുപ്പ് മന്ത്രി ഗണേഷ് കുമാറിനെതിരെ പരാതിയുമായി അന്തരിച്ച നടി ശ്രീവിദ്യയുടെ ബന്ധുക്കള്‍ രംഗത്ത്. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമനാണ് പരാതിയുമായി മുഖ്യമന്ത്രിയെ സമീപിച്ചിരിയ്ക്കുന്നത്. ശ്രീവിദ്യയുടെ വില്‍പ്പത്രപ്രകാരം തങ്ങള്‍ക്ക് നല്‍കേണ്ട വിവിഹം നല്‍കിയില്ലെന്നാണ് ഇവരുടെ പരാതി.

വില്പത്രപ്രകാരം ശങ്കരരാമന് പത്തു ലക്ഷം രൂപയോളം വിഹിതമായി മാറ്റിവച്ചിട്ടുണ്ടെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇത് നല്‍കിയില്ലെന്നാണ് ഇപ്പോള്‍ പരാതി ഉയര്‍ന്നിരിയ്ക്കുന്നത്.

തനിയ്ക്ക് നല്‍കേണ്ട വിഹിതം ഗണേഷ് കുമാര്‍ തട്ടിയെടുത്തുവെന്ന് ശങ്കരരാമന്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാലിത് തെറ്റാണെന്ന് ഗണേഷ് കുമാര്‍ അന്ന് വ്യക്തമാക്കിയരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ ചലച്ചിത്ര അക്കാദമിയ്ക്ക് കൈമാറുമെന്നും 2011 ഒക്ടോബറില്‍ ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു.

സ്വത്ത് തട്ടിയെടുക്കാന്‍ ഗണേഷ് ശ്രമിയ്ക്കുന്നതായി ആരോപണമുയര്‍ന്നപ്പോള്‍ ശക്തിയായി തന്നെ മന്ത്രി ഇത് നിഷേധിച്ചിരുന്നു. ശ്രീവിദ്യയുടെ സഹോദരന്‍ ശങ്കരരാമന്റ പത്തു ലക്ഷം രൂപ കൊണ്ട് ജീവിക്കേണ്ട ആവശ്യം തനിക്കില്ല. താന്‍ സ്വത്തുക്കള്‍ തട്ടിയെടുത്തുവെന്ന ശങ്കരരാമന്റെ ആരോപണം അടിസ്ഥാനരഹിതമാണ്. സഹോദരന്‍ വില്പത്രത്തില്‍ പറഞ്ഞിരിക്കുന്ന പണം ആവശ്യപ്പെട്ടപ്പോള്‍ ആദായനികുതിയുമായി ബന്ധപ്പെട്ടു നടപടികള്‍ നടക്കുകയാണെന്നും അതിനുശേഷം പണം നല്‍കാമെന്നും രജിസ്‌റ്റേഡ് കത്തിലൂടെ അറിയിച്ചിരുന്നു. ശ്രീവിദ്യയുടെ സ്വത്തുക്കള്‍ കേരള സര്‍ക്കാരിന് ആസ്തിയാകുമെന്നാണ് കരുതുന്നത്. ഇനി സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു തടസം ഉണ്ടെങ്കില്‍ അടുത്ത സര്‍ക്കാരിന്റെ സമയത്തു ശ്രമിക്കുമെന്നും ഗണേഷ് അന്ന് പറഞ്ഞിരുന്നു.

എന്നാല്‍ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുകയും ഗണേഷ് സാംസ്‌ക്കാരിക വകുപ്പ് മന്ത്രിയാവുകയും ചെയ്തിട്ടും വില്‍പ്പത്രപ്രകാരമുള്ള വിഹിതം ശങ്കരരാമന് ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് ശ്രീവിദ്യയുടെ ബന്ധുക്കള്‍ മുഖ്യമന്ത്രിയെ സമീപിച്ചതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ചെന്നൈയില്‍ 75 ലക്ഷം രൂപയുടെ ഫ്ളാറ്റും തിരുവനന്തപുരത്ത് ഒരു കോടിയോളം രൂപ വിലവരുന്ന വീടും മരിയ്ക്കുന്ന സമയത്ത് ശ്രീവിദ്യയുടെ പേരിലുണ്ടായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X