കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൊബൈല്‍ പാരയാവുമോയെന്ന് സര്‍ക്കാരിന് ശങ്ക

  • By Ajith Babu
Google Oneindia Malayalam News

Mobile Phone
ദില്ലി: ദാരിദ്ര്യരേഖക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ മൊബൈല്‍ ഫോണും കണക്ഷനും നല്‍കാനുള്ള പദ്ധതി കേന്ദ്രസര്‍ക്കാര്‍ പാതി വഴിയില്‍ ഉപേക്ഷിച്ചതായി റിപ്പോര്‍ട്ട്. വിശപ്പടക്കാന്‍ അരി നല്‍കാന്‍ കഴിവില്ലാത്തെ സര്‍ക്കാര്‍ ഫോണ്‍ നല്‍കുന്നുവെന്ന ആക്ഷേപമുയര്‍ന്നാല്‍ ഗുണത്തേക്കാളേറെ ദോഷമാണ് ഉണ്ടാവുകയെന്ന ഭീതിയാണ് പദ്ധതി തല്‍ക്കാലം വേണ്ടെന്നുവെക്കാന്‍ കാരണമെന്നറിയുന്നു.

'ഇന്ത്യ തിളങ്ങുന്നു' പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ തോല്‍വിയേറ്റുവാങ്ങിയ എന്‍ഡിഎ സര്‍ക്കാറിന്റെ അനുഭവപാഠമാണ് ഇക്കാര്യത്തില്‍ മാറിച്ചിന്തിക്കാന്‍ കേന്ദ്രത്തെ പ്രേരിപ്പിച്ചതെന്ന് സൂചനകളുണ്ട്.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരെ കണ്ടെത്തുന്ന കാര്യത്തില്‍ ഏറെ ബുദ്ധിമുട്ടേണ്ടി വരുമെന്ന് കോണ്‍ഗ്രസിലെ ബുദ്ധികേന്ദ്രങ്ങള്‍ സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കണക്കുപ്രകാരം രാജ്യത്ത് ആറു കോടി ജനങ്ങളാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളത്. സംസ്ഥാന സര്‍ക്കാരുകളുടെ കണക്കിലിത് 11 കോടിയാണ്. അതേസമയം ആസൂത്രണ കമ്മീഷന്റെ രേഖകളനുസരിച്ച ബിപിഎല്ലുകാര്‍ എട്ട് കോടിയാണ്. ഇതിന് പുറമെ ഫോണ്‍ കിട്ടിയവര്‍ക്ക് ചാര്‍ജ്ജ് ചെയ്യാന്‍ വൈദ്യുതിയില്ലെന്ന ആക്ഷേപം വേട്ടയാടുമെന്നും സര്‍ക്കാര്‍ ഭയക്കുന്നുണ്ട്.

ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഫോണിനും കണക്ഷനും പുറമെ, പ്രതിമാസം 200 ലോക്കല്‍ മിനിറ്റ് സംസാര സമയവും സൗജന്യമായി നല്‍കാനായിരുന്നു പദ്ധതി. സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് നടത്തുന്ന പ്രസംഗത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കാനായിരുന്നു ആലോചന.

അടുത്ത വര്‍ഷം പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന രണ്ടാം യു.പി.എ സര്‍ക്കാറിന്റെ മുഖംമിനുക്കല്‍ പദ്ധതിയുടെ ഭാഗമായാണ് പദ്ധതി വിഭാവനം ചെയ്തത്. സൗജന്യ മൊബൈല്‍ ഫോണ്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ തയാറാക്കാന്‍ ആസൂത്രണ കമീഷനോടും ടെലികോം മന്ത്രാലയത്തോടും പ്രധാനമന്ത്രി കാര്യാലയം ആവശ്യപ്പെടുകയും ചെയ്തു. അതിനിടെയാണ് പദ്ധതി വേണ്ടെന്നുവെച്ചിരിക്കുന്നത്.

English summary
UPA government is understood to have put on hold a populist scheme of giving one free mobile phone set to every below poverty line (BPL) family.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X