മലയാളി ജവാന്റെ ആത്മഹത്യ:സേനയില്‍ കലാപം
ദില്ലി: മലയാളി സൈനികന്‍ സ്വയം വെടിവെച്ചു മരിച്ചു. കശ്‌മീരിലെ സാംബയിലെ കാവല്‍റി യൂണിറ്റ് 16ലാണ് സംഭവം. കിളിമാനൂര്‍ സ്വദേശി അരുണ്‍ എന്ന സൈനികനാണ് ബുധനാഴ്‌ച രാവിലെ ആത്മഹത്യ ചെയ്‌തിരിക്കുന്നത്.
ഉന്നത ഉദ്യോഗസ്ഥന്‍മാരുടെ പീഡനം ആണ് അരുണിന്റെ ആത്മഹത്യയ്‌ക്ക് കാരണം എന്ന് ആരോപിച്ച് മറ്റു സൈനികര്‍ ഓഫീസര്‍മാര്‍ക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധം സംഘര്‍ഷത്തിലേക്ക് വഴിമാറിയപ്പോള്‍ ജമ്മുവില്‍ നിന്ന് ഉന്നത ഉദ്യോഗസ്ഥരും രണ്ട് യൂണിറ്റ് സൈന്യവും വന്നാണ് തടഞ്ഞു വെക്കപ്പെട്ട ഓഫീസര്‍മാരെ മോചിപ്പിച്ചത്.
ഒരു ഓഫീസര്‍ അരുണിനെ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു എന്നും ഇതാണ് ഇയാളെ ആത്മഹത്യക്ക് പ്രേരിപ്പിച്ചത് എന്നും മറ്റു സൈനികര്‍ സാക്ഷ്യപ്പെടുത്തുന്നു.
അരുണിന്റെ ആത്മഹത്യയെ തുടര്‍ന്ന് എണ്ണൂറോളം സൈനികര്‍ മുപ്പതോളം ഓഫീസര്‍മാരെ തടഞ്ഞു വെക്കുകയും ഇവര്‍ക്കെതിരെ മുദ്രാവാക്യം വിളിക്കുകയും, കയ്യേറ്റത്തിന് ശ്രമിക്കുകയും ചെയ്‌തു. ബുധനാഴ്‌ച ഉച്ചവരെ ഈ അവസ്ഥ തടുര്‍ന്നപ്പോഴാണ് ജമ്മുവില്‍ നിന്നുള്ള മറ്റ് ഉന്നത ഉദ്യേഗസ്ഥര്‍ക്ക് സംഭവത്തില്‍ ഇടപെടേണ്ടി വന്നത്.
തട്ടത്തുമല മറവക്കുഴി കാര്‍ത്തികയില്‍ വിശ്വമോഹനന്‍ പിള്ളയുടെയും അനിതകുമാരിയുടെയും മകനാണ് ആത്മഹത്യ ചെയ്‌ത അരുണ്‍. ധാരാളം മലയാളി സൈനികര്‍ ഉള്ള യൂണിറ്റാണ് കവല്‍റി 16.












Click it and Unblock the Notifications