കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാംദേവ് വീണ്ടും രാംലീലയില്‍

  • By Ajith Babu
Google Oneindia Malayalam News

Ramleela
ദില്ലി: കള്ളപ്പണത്തിനും അഴിമതിക്കുമെതിരെ യോഗ ഗുരു ബാബ രാംദേവിന്റെ ഉപവാസം വ്യാഴാഴ്ച ദില്ലി രാംലീല മൈതാനിയില്‍ തുടങ്ങും. ദില്ലിയ്ക്ക് പുറമെ രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍നിന്നുള്ള രാംദേവിന്റെ അനുയായികളെത്തുന്നതോടെ ഒരു ലക്ഷത്തിലേറെ പേര്‍ രാംലീല മൈതാനിയിലെത്തുമെന്നാണ് സംഘാടകര്‍ അവകാശപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം ജൂണില്‍ ഇതേ വേദിയില്‍ സമരം നടത്തിയ രാംദേവിനെ രണ്ടു ദിവസത്തിനുശേഷം പൊലീസ് അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.കള്ളപ്പണത്തിനു പുറമേ ശക്തമായ ലോക്പാല്‍ നിയമം, സിബിഐയെ സ്വതന്ത്രമാക്കുക, തിരഞ്ഞെടുപ്പു കമ്മിഷന്‍, സിഎജി, സിവിസി, സിബിഐ ഡയറക്ടര്‍ നിയമനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍കൂടി ഉന്നയിച്ചാണ് 14 മാസത്തെ ഇടവേളയ്ക്കു ശേഷം ഇത്തവണത്തെ സമരം.

ഗുജറാത്തിലെ ആശ്രമത്തില്‍ മൂന്നു ദിവസത്തെ ധ്യാനത്തിന് ശേഷമാണ് രാംദേവ് ദില്ലിയിലെത്തിയിരിക്കുന്നത്. ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ഡെറാഡൂണ്‍ ജയിലില്‍ കഴിയുന്ന സന്തത സഹചാരി ആചാര്യ ബാലകൃഷ്ണയുടെ അസാന്നിധ്യത്തിലായിരിക്കും ഇത്തവണത്തെ ഉപവാസം
അതേസമയം സമരത്തിനു പിന്തുണയുമായി അണ്ണാ ഹസാരെ അടുത്ത ദിവസങ്ങളിലൊന്നും രാംലീലയിലെത്തില്ല.

സമരത്തിനു പിന്നില്‍ രാഷ്ട്രീയലക്ഷ്യങ്ങളൊന്നുമില്ലെന്നു രാംദേവ് അറിയിച്ചു. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ രണ്ടാംഘട്ട സമരം തുടങ്ങുമെന്നു മാസങ്ങള്‍ക്കു മുന്‍പുതന്നെ പ്രഖ്യാപിച്ചിരുന്നു.

English summary
Yoga guru Baba Ramdev has reached Ramlila Maidan and is set to address the crowd at the venue.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X