കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയാബച്ചനെതിരായ പരാമര്‍ശം; രാജ്യസഭയില്‍ ബഹളം

  • By Nisha Bose
Google Oneindia Malayalam News

ദില്ലി: ജയാബച്ചനെതിരെ ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ നടത്തിയ പരാമര്‍ശം രാജ്യസഭയില്‍ ബഹളത്തിനിടയാക്കി. അസം സംഘര്‍ഷത്തെ കുറിച്ച് സംസാരിക്കാനൊരുങ്ങിയ ജയാബച്ചനോട് ഇതൊരു ഗൗരവമേറിയ വിഷയമാണെന്നും അല്ലാതെ സിനിമാക്കാര്യമല്ലെന്നുമാണ് ഷിന്‍ഡെ പറഞ്ഞത്.

അമിതാഭ് ബച്ചന്റെ ഭാര്യയും സമാജ് വാദി പാര്‍ട്ടി എംപിയുമായ ജയയ്‌ക്കെതിരെയുള്ള ഈ പരാമര്‍ശത്തിനെതിരെ സഭയുടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നു. ജയബച്ചനും സഭയിലെ ഒരംഗമാണെന്നും അതുകൊണ്ടു തന്നെ അവര്‍ അര്‍ഹിക്കുന്ന ബഹുമാനം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് അരുണ്‍ ജയ്റ്റ്‌ലി അഭിപ്രായപ്പെട്ടു. സഭയിലെ മറ്റ് അംഗങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ മന്ത്രി സംസാരിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ഇതെ തുടര്‍ന്ന് തന്റെ പരാമര്‍ശം ജയാബച്ചനെ വേദനിപ്പിച്ചെങ്കില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഷിന്‍ഡെ അറിയിച്ചു. താന്‍ അവരെ സഹോദരിയെ പോലെയാണ് കാണുന്നതെന്നും ഷിന്‍ഡെ പറഞ്ഞു. അസമിലെ പ്രശ്‌നങ്ങളുടെ കാരണം സര്‍ക്കാര്‍ അന്വേഷിക്കണമെന്ന് അരുണ്‍ ജയ്റ്റ്‌ലി ആവശ്യപ്പെട്ടു. എന്നാല്‍ ആസമില്‍ ഇത് ആദ്യമായിട്ടല്ല സംഘര്‍ഷമുണ്ടാകുന്നതെന്നും പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്വം എല്ലാ പാര്‍ട്ടികള്‍ക്കുമുണ്ടെന്നുമായിരുന്നു ഷിന്‍ഡെയുടെ മറുപടി.പ്രതിപക്ഷ പാര്‍ട്ടികളുടെ വേദന താന്‍ മനസിലാക്കുന്നുവെന്നും അവരുടെ ആശങ്കകള്‍ പങ്കുവെയ്ക്കുന്നുവെന്നും ഷിന്‍ഡെ പറഞ്ഞു

English summary
New Home Minister Sushil Kumar Shinde caused an outcry with a gaffe in the Rajya Sabha today, when he admonished Elder Jaya Bachchcan for interrupting his reply to the debate on Assam.,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X