കാസര്‍കോട്: തൃക്കരിപ്പൂരില്‍ മൂന്നു പേരെ തീവണ്ടിയിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ചന്ദേര റെയില്‍വെ സ്‌റ്റേഷന് സമീപം എളംപിച്ചിലാണ് മൃതദേഹങ്ങള്‍ കണ്ടത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
മംഗലാപുരത്തു നിന്നു തിരുവനന്തപുരത്തേക്കു വരികയായിരുന്ന പരശുറാം എക്‌സ്പ്രസിടിച്ചാണ് അപകടമുണ്ടായത്. രണ്ട് സ്ത്രീകളുള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം വ്യാഴാഴ്ച രാവിലെയാണ് റെയില്‍വെ ട്രാക്കിനടുത്ത് കണ്ടെത്തിയത്. മരിച്ചവര്‍ കണ്ണൂര്‍ സ്വദേശികളായ നാടോടികളാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
Three persons were found dead near a railway track at Thrikarripur Ilambachi on Thursday morning. Two are reported to be women and their identity is yet to be known