കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജ്യോത്സ്‌നയ്ക്കായി വീണ്ടും തിരച്ചില്‍

  • By Nisha Bose
Google Oneindia Malayalam News

kozhikode
പുല്ലൂരാംപാറ (കോഴിക്കോട്‌): ഉരുള്‍പൊട്ടലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ കാണാതായ പടന്നമാക്കല്‍ ബിനുവിന്റേയും ഷീനയുടേയും മകള്‍ ജ്യോത്സനയെ കണ്ടെത്താനുളള ശ്രമങ്ങള്‍ തുടരുന്നു. ബുധനാഴ്ച രാത്രി ഏഴു മണിയോടെ നിര്‍ത്തി വച്ച തിരച്ചില്‍ വ്യാഴാഴ്ച രാവിലെ പുനരാരംഭിച്ചു.

കാലാവസ്ഥ ദുഷ്‌കരമായതിനെ തുടര്‍ന്നാണ് നാവികസേനയുടെ നേതൃത്വത്തില്‍ നടത്തിയ തിരച്ചില്‍ നിര്‍ത്തി വച്ചത്. ആനക്കാംപൊയില്‍ ചെറുശേരിയില്‍ ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുണ്ടായ മലവെളളപാച്ചിലിലാണ് ജ്യോത്സനയെ കാണാതായത്. വെള്ളമൊഴുകുന്ന ചാലിലും മറ്റും ബുധനാഴ്ച പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അഗ്നിശമനസേനയ്‌ക്കൊപ്പം നാട്ടുകാരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. എന്നാല്‍ നാവിക സേന തിരച്ചിലിന് ഉണ്ടാകില്ലെന്നാണ് അറിയുന്നത്. പ്രദേശത്ത് കനത്ത മഴ തുടരുകയാണ്.

അതേസമയം തിങ്കളാഴ്ച പുല്ലൂരാമ്പാറയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ 150 കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. 300 ഹെക്ടറിലേറെ കൃഷി നശിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും, പരിക്കേറ്റവര്‍ക്കും, മറ്റു നാശനഷ്ടങ്ങള്‍ ഉണ്ടായവര്‍ക്കുമുള്ള നഷ്ടപരിഹാരം വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്ന് മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചു. ഉരുള്‍പൊട്ടല്‍ ഉണ്ടായ കോഴിക്കോട്ടെ പുല്ലൂരാമ്പാറയില്‍ നടന്ന ഉന്നതതല യോഗത്തില്‍ പങ്കെടുത്ത ശേഷം ആണ്‌ മന്ത്രി ഇക്കാര്യം അറിയിച്ചത്‌.

English summary
Search for three more persons reportedly missing are in progress, officials said.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X