അഴിമതിയില്‍ ഇന്ത്യ തന്നെ സ്വര്‍ണ്ണം നേടും: രാംദേവ്
ദില്ലി: ഒളിമ്പിക്‌സില്‍ അഴിമതി ഒരു മത്സര ഇനമാക്കിയാല്‍ ഇന്ത്യ തന്നെ സ്വര്‍ണ്ണം നേടുമെന്ന് യോഗാഗുരു ബാബ രാംദേവ്. അഴിമതിയ്ക്കും കള്ളപ്പണത്തിനുമെതിരെ രാംലീല മൈതാനിയില്‍ നടത്തുന്ന നിരാഹാര സത്യഗ്രഹത്തിന്റെ രണ്ടാം ദിനത്തില്‍ സംസാരിക്കുകയായിരുന്നു രാംദേവ്.
കള്ളപ്പണം പുറത്തു കൊണ്ടുവന്ന് പ്രധാനമന്ത്രി രാഷ്ട്രീയ സത്യസന്ധത തെളിയിക്കണം. കള്ളപ്പണത്തിന്റെ ഒഴുക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞാല്‍ തീവ്രവാദവും നക്‌സലിസവും കൈകാര്യം ചെയ്യാന്‍ സര്‍്ക്കാരിന് കഴിയും.
രാഷ്ട്രീയ എതിരാളികളെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള ഉപകരണമായി സിബിഐയെ സര്‍ക്കാരുകള്‍ ഉപയോഗിക്കുന്നുവെന്നും രാംദേവ് ആരോപിച്ചു. വിദേശ രാജ്യങ്ങളിലേയ്ക്ക് കള്ളപ്പണം ഒഴുക്കുന്നവരുടെ പട്ടിക സര്‍ക്കാരിന്റെ കയ്യിലുണ്ട്. അത് തങ്ങള്‍ക്ക് നല്‍കണമെന്ന് പറയുന്നില്ല. എന്നാല്‍ പണത്തിന്റെ ഒഴുക്ക് തടയണം. അതിന് സര്‍ക്കാര്‍ തയ്യാറാവത്തത് എന്തുകൊണ്ടാണെന്നും രാംദേവ് ചോദിച്ചു.
കള്ളപ്പണം ജനങ്ങളുടെ പുരോഗതിയ്ക്കും സൈനികക്ഷേമത്തിനുമായി വിനിയോഗിക്കണം. അങ്ങനെ ചെയ്താല്‍ യുഎസിനേയും ചൈനയേയും വെല്ലുന്ന ശക്തിയായി ഇന്ത്യയ്ക്ക് വളരാന്‍ കഴിയുമെന്നും രാംദേവ് പറഞ്ഞു.












Click it and Unblock the Notifications