Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ജവാന്റെ ആത്മഹത്യ നിസ്സാരം:പ്രധാനമന്ത്രി

Manmohan Singh
ദില്ലി: കശ്‌മീരില്‍ ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം മൂലം മലയാളി ജവാന്‍ ആത്മഹത്യ ചെയ്‌ത സംഭവം ലളിതവത്‌കരിച്ച്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. ജവാന്‍ ആത്മഹത്യ ചെയ്‌തതിനെ തുടര്‍ന്ന്‌ സൈനികര്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ കലാപം നടത്തി പ്രതിഷേധിച്ചിരുന്നു. ഈ പ്രതിഷേധം നിസ്സാരം സംഭവം മാത്രമാണ്‌ എന്നാണ്‌ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്‌.

ചൊവ്വാഴ്‌ചയാണ്‌ കിളിമാനൂര്‍ സ്വദേശി വി അരുണ്‍ എന്ന ജവാന്‍ ആത്മഹത്യ ചെയ്‌തത്‌. ഉന്നത ഉദ്യോഗസ്ഥരുടെ പീഡനം സഹിക്ക വയ്യാതെയാണ്‌ അരുണ്‍ ആത്മഹത്യ ചെയ്‌തത്‌ എന്ന്‌ സഹപ്രവര്‍ത്തകരായ ജവാന്‍മാര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇക്കാര്യം തന്നെ അരുണിന്റെ കുടുംബാങ്ങളും ഇതുതന്നെയാണ്‌ ആരോപിച്ചിരിക്കുന്നത്‌.

ഇക്കാര്യം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്‌ത്‌ വലിയ സംഭവമാക്കരുത്‌ എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആവശ്യം. സീതാറാം യെച്ചൂരി, കെഎന്‍ ബാലഗോപാല്‍ എന്നിവര്‍ ഈ സംഭവം ശൂന്യവേളയില്‍ അവതരിപ്പിച്ചപ്പോഴായിരുന്നു പ്രധാനമന്ത്രി ഇങ്ങനെ പ്രതികരിച്ചത്‌.

പ്രതിരോധമന്ത്രി എകെ ആന്റണി സഭയിലില്ലാതിരുന്ന സാഹചര്യത്തിലാണ്‌ പ്രധാനമന്ത്രി ഇക്കാര്യത്തില്‍ വിശദീകരണം നടത്തിയത്‌.

ഇതിനിടയില്‍ അരുണിന്റെ മരണവുമായി ബന്ധപ്പെട്ട്‌ സേനയിലുണ്ടായ സംഘര്‍ഷം അന്വേഷിക്കാന്‍ പ്രതിരോധമന്ത്രി എകെ ആന്റണി ഉത്തരവിട്ടിട്ടുണ്ട്‌. സംഭവത്തെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ കരസേനാ മേധാവി ജനറല്‍ ബിക്രം സിങ്ങിനോടാണ്‌ ആന്റണി ആവശ്യപ്പെട്ടിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+