അല്പ സ്വല്പം അഴിമതിയാവാമെന്ന് യുപി മന്ത്രി
ലക്‌നൗ: നന്നായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അല്പ സ്വല്പം അഴിമതി കാണിച്ചാലും തെറ്റില്ലെന്ന് യുപി മന്ത്രിയുടെ പരാമര്‍ശം വിവാദത്തില്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ അമ്മാവനും പൊതുമരാമത്ത് മന്ത്രിയുമായ ശിവ്പാല്‍ സിങ് യാദവാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്.
പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരുമായി സംസാരിക്കുകയായിരുന്നു മന്ത്രി. എന്നാല്‍ ഇത് ജനങ്ങളെ കൊള്ളയടിക്കുന്ന രീതിയിലാവരുതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. സംഭവം വിവാദമായതോടെ താന്‍ അഴിമതിയെ പിന്താങ്ങിയിട്ടില്ലെ വിശദീകരണവുമായി ശിവ്പാല്‍ രംഗത്തെത്തി.
യഥാര്‍ത്ഥത്തില്‍ താന്‍ അഴിമതിയ്‌ക്കെതിരെ സംസാരിക്കുകയായിരുന്നു. മാധ്യമങ്ങളെ ഒഴിവാക്കിയുള്ള ഒരു അനൗദ്യോഗിക യോഗമാണ് നടത്തിയത്. എന്നാല്‍ താന്‍ പറഞ്ഞത് മാധ്യമങ്ങള്‍ ചോര്‍ത്തിയെടുക്കുകയും പ്രസിദ്ധീകരിക്കുകയുമായിരുന്നു. തന്റെ വാക്കുകള്‍ പിന്‍വലിച്ചു കഴിഞ്ഞതാണ്. ഇനി അതെ കുറിച്ച് എന്തിനാണ് വിവാദമുണ്ടാക്കുന്നതെന്നും മന്ത്രി ചോദിച്ചു.
താന്‍ അഴിമതിയ്ക്ക് എതിരായാണ് സംസാരിച്ചത്. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചുവെന്നും ശിവ്പാല്‍ ആരോപിച്ചു. മന്ത്രി പൊതുപണം കൊള്ളയടിക്കാനുള്ള ലൈസന്‍സ് നല്‍കിയിരിക്കുകയാണെന്നാരോപിച്ച് ബിജെപി രംഗത്തെത്തി.
മുന്‍പ് നിതാരി കൂട്ടക്കൊല സംബന്ധിച്ച് ശിവ്പാല്‍ നടത്തിയ പരാമര്‍ശവും വിവാദത്തിലായിരുന്നു. നിതാരി പോലുള്ള സംഭവങ്ങള്‍ ഉണ്ടായാലേ അത് എത്രമാത്രം ക്രൂരമാണെന്ന് മനസിലാകൂവെന്നായിരുന്നു ശിവ്പാല്‍ അന്ന് പറഞ്ഞത്.












Click it and Unblock the Notifications