സര്‍ക്കാര്‍ ജീവനക്കാര്‍ 17ന് പണിമുടക്കും

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി 2013 ഏപ്രില്‍ ഒന്നുമുതല്‍ നടപ്പാക്കുമെന്നാണ് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നത്. അന്നുമുതലുള്ള നിയമനങ്ങള്‍ക്ക് പദ്ധതി ബാധകമാകും. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ പദ്ധതി തുടരുമെന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ ആവര്‍ത്തിച്ച് പറയുന്നത്. എന്നാല്‍ തസ്തിക വെട്ടിച്ചുരുക്കുന്ന കാര്യത്തിലെന്നപോലെ നിലവിലുള്ള ജീവനക്കാര്‍ക്കും ഘട്ടം ഘട്ടമായി പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ് സര്‍ക്കാരെന്ന് ഇടതുസംഘടനകള്‍ ആരോപിയ്ക്കുന്നു.
കേരളം, ത്രിപുര, ബംഗാള്‍ ഒഴികെയുള്ള സര്‍ക്കാരുകള്‍ പദ്ധതി ഇതിനകം നടപ്പാക്കിക്കഴിഞ്ഞെന്നും കേരളത്തിന് ഇതില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കാനാകില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇന്ത്യയില്‍ കേരളമുള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളൊഴികെ ഇത് നടപ്പാക്കിക്കഴിഞ്ഞു. ഇന്നത്തെ പെന്‍ഷന്‍ സര്‍ക്കാറിന് ബാധ്യത മാത്രമേ വരുത്തുകയുള്ളൂ. ഈ സര്‍ക്കാരിന് ഭാവിയെക്കുറിച്ചും ആലോചിക്കണം. എതിര്‍ക്കുന്നവര്‍ക്കും ഇക്കാര്യം അറിയാം. 25 വര്‍ഷത്തിന് ശേഷമേ സര്‍ക്കാറിന് ഇക്കാര്യത്തില്‍ എന്തെങ്കിലും നേട്ടമുണ്ടാവൂ. ഉമ്മന്‍ ചാണ്ടി പറഞ്ഞു.












Click it and Unblock the Notifications