അന്തമില്ലാതെ ലാവലിന്‍ കേസ്; സിബിഐയ്ക്ക് വിമര്‍ശനം

ക്ലോസ് ട്രെന്‍ഡലിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന റിപ്പോര്‍ട്ടാണ് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചത്. എന്നാല്‍ എല്ലാ വിചാരണ ദിവസങ്ങളും സിബിഐ ഈ നിലപാട് തന്നെയാണ് സ്വീകരിക്കുന്നതെന്ന് അഭിപ്രായപ്പെട്ട കോടതി റിപ്പോര്‍ട്ടില്‍ വ്യക്തതയില്ലെന്നും ചൂണ്ടിക്കാട്ടി. കാനഡ ഇന്ത്യയുടെ ആവശ്യം അംഗീകരിക്കേണ്ടതല്ലേയെന്നും കോടതി ചോദിച്ചു.
കേസില്‍ സിപിഎം നേതാക്കളായ കോടിയേരി ബാലകൃഷ്ണന്‍, ശിവദാസമേനോന്‍ എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി.
അതേസമയം കേസിന്റെ വിചാരണ വേഗത്തിലാക്കണമെന്ന് കേസിലെ പ്രതിയും സിപിഎം സംസ്ഥാന സെക്രട്ടറിയുമായ പിണറായി വിജയന്റെ അഭിഭാഷകനായ എം.കെ. ദാമോദരന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.കോടതിയില്‍ ഹാജരായ പ്രതികളുടെയും അല്ലാത്തവരുടെയും കേസുകള്‍ രണ്ടായി കാണണമെന്നും കോടതിയില്‍ ഹാജരായവരുടെ വിചാരണ നടപടികള്‍ കാലതാമസമില്ലാതെ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കേസ് നടപടികള്‍ അനന്തമായി നീളുന്നത് രാഷ്ട്രീയ രംഗത്തുള്ള പ്രതികളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എം.കെ. ദാമോദരന്റെ വാദം. എന്നാല്‍ ഇത് അംഗീകരിക്കരുതെന്നും ക്ലോസ് ട്രെന്‍ഡല്‍ ഉള്‍പ്പെടെയുള്ളവര്‍ ഹാജരായ ശേഷം മാത്രമേ വിചാരണ നടത്താവൂ എന്നും സിബിഐ വാദിച്ചു. ക്ലോസ് ട്രെന്‍ഡലിനെ ഒഴിവാക്കി വിചാരണ നടപടികള്‍ നടത്തുന്നത് സംബന്ധിച്ച് കോടതി വ്യാഴാഴ്ച തീരുമാനം വ്യക്തമാക്കും.












Click it and Unblock the Notifications