മണി പൊലീസിനെ ഭീഷണിപ്പെടുത്തിയെന്ന് സര്‍ക്കാര്‍

പ്രസംഗത്തെത്തുടര്‍ന്നു പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ റദ്ദാക്കണമെന്നും പൊലീസ് തനിക്കെതിരേ ചുമത്തിയിരിക്കുന്ന വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്നും കാണിച്ച് മണി സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി നിര്‍ദേശിച്ചുിരുന്നു. ഇതേത്തുടര്‍ന്നാണു സര്‍ക്കാര്‍ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
മണിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കാനിരിക്കെയാണ് സര്‍ക്കാര്‍ നടപടി. സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലത്തിന് മറുപടി നല്‍കാന്‍ പത്ത് ദിവസത്തെ സമയം അനുവദിക്കണമെന്ന് മണിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
പാര്‍ട്ടിക്ക് പ്രതിയോഗികളെ കൈകാര്യം ചെയ്തും വകവരുത്തിയും ശീലമുണ്ടെന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് മണിയെ കേസില്‍ കുടുക്കിയത്. സഖാക്കളെ കൊന്ന എല്ലാവരോടും പ്രതികാരം ചെയ്യാന്‍ സാധിച്ചിട്ടില്ല. പ്രസ്ഥാനത്തിന്റെ ശക്തിയനുസരിച്ചാണ് തിരിച്ചടിക്കുന്നതെന്നും മണി പറഞ്ഞിരുന്നു.












Click it and Unblock the Notifications